കൊച്ചുതോവാളയിലെ ആപ്പിൾ വസന്തം; മലയോരത്തെ കാർഷികവിജയം

ഇടുക്കി കൊച്ചുതോവാള സ്വദേശി ബിജു കുഞ്ഞുമോന്‍റെ കൃഷിയിടത്തില്‍ ഇപ്പോള്‍ ആപ്പിളിന്റെ വസന്തകാലമാണ്. മഞ്ഞ് കാലാവസ്ഥയില്‍ മാത്രമല്ല ഇടുക്കിയുടെ മലയോരത്തും ആപ്പിള്‍ വിളയുമെന്നാണ് ഫോട്ടോഗ്രാഫര്‍ കൂടിയായ ബിജു തെളിയിക്കുന്നത്.

കട്ടപ്പനയുടെ മലയോര മണ്ണില്‍ ഏലവും കുരുമുളകും മാത്രമല്ല ആപ്പിളും വിളയും. ബിജുവിന്റെ കരുതലില്‍ മഞ്ഞേറ്റ് വെയിലേറ്റ് ആപ്പിള്‍ തൈകള്‍ വിലസി നില്‍കുകയാണ്. 13 ഇനം തൈകളാണ് ഇവിടെയുള്ളത്. മൂന്നാർ, മറയൂർ പോലെ തണുപ്പുള്ളിടത്താണ് ഇടുക്കിയില്‍ പൊതുവെ ആപ്പിൾ കൃഷി ചെയ്യുന്നത്. ഇറ്റലി, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തിച്ചതാണ് ഈ തൈകൾ. 45 ഡിഗ്രി ചൂടിൽ വരെ നല്ല വിളവ് നൽകുമെന്നും ബിജു പറയുന്നു.  കൃഷി മാത്രമല്ല ആപ്പിള്‍ തൈകള്‍ ഇവിടെനിന്ന് വില്‍ക്കുന്നുമുണ്ട്.

കൃത്യമായി പരിപാലിച്ചാല്‍ ആപ്പിള്‍ കൃഷി വാണിജ്യാടിസ്ഥാനത്തില്‍ ചെയ്യാം എന്നും ബിജു സ്വന്തം അനുഭവത്തില്‍ നിന്ന് തെളിയിക്കുന്നു.