നടുറോഡിൽ യുവതിയുടെ സാഹസിക നൃത്തം; വിവാദം; വിഡിയോ

നടുറോഡിൽ പായ വിരിച്ച കിടന്ന ജഗതിയുടെ കഥപാത്രം എല്ലാവരിലും ചിരിയുണർത്തുന്നതായിരുന്നു. എന്നാൽ മധ്യപ്രദേശിലെ ഇൻഡോറിൽ ഒരു യുവതിയ്ക്കു റോഡിൽ നൃത്തം വയ്ക്കാനാണ് തോന്നിയത്. ട്രാഫിക്കിൽ സിഗ്നലിനായി വാഹനങ്ങൾ കാത്തുകിടക്കുമ്പോഴായിരുന്നു യുവതിയുടെ പ്രകടനം.  സീബ്ര ലൈനിലേയ്ക്കു തിടുക്കത്തിൽ പ്രവേശിച്ച് വാഹനങ്ങൾക്കു മുന്നിൽ നിന്ന് ചുവടുവയ്ക്കുകയായിരുന്നു. 

ശ്രേയ കൽറ എന്ന യുവതിയാണ് നടുറോഡിലെത്തി സാഹസികമായി നൃത്തം ചെയ്തത്. യുവതി തന്നെ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുമുണ്ടായി. എന്നാൽ ഡാൻസ് ചെയ്തതിനു പിന്നാലെ ശ്രേയയ്ക്കു നിയമനടപടിയും നേരിടേണ്ടി വന്നു. ട്രാഫിക് നിയമം ലംഘിച്ചതിന് പൊലീസ് നോട്ടിസ് നൽകുകയായിരുന്നു. 

ശ്രേയ കൽറയുടെ ഡാൻസ് വിഡിയോ ഇതിനോടകം സമൂഹമാധ്യമലോകത്തു ചർച്ചാ വിഷയമായിരിക്കുകയാണ്. നിരവധി പേരാണ് യുവതിയെ വിമർശിച്ചു രംഗത്തെത്തിയത്. ശ്രേയയ്ക്കെതിരെ ഉടനടി നടപടി സ്വീകരിച്ച പൊലീസിനെ പലരും പ്രശംസിക്കുകയുമുണ്ടായി.