നൃത്തം ചെയ്ത് ചിത്രം വര; ചുവടുകളിൽ വിസ്മയം‍ തീർത്ത് അശ്വതി

നൃത്തം ചെയ്ത് ചിത്രം വരയ്ക്കാന്‍ കഴിയുമോ?. അതിനു സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിനി അശ്വതി കൃഷ്ണ. നടന്‍ ഫഹദ് ഫാസിലിന്റെ മുഖമാണ് ഇങ്ങനെ വരച്ചത്.  

അഭിഭാഷക വിദ്യാര്‍ഥിനിയാണ് അശ്വതി കൃഷ്ണ. നര്‍ത്തകിയാണ്. ചിത്രകാരിയാണ്. നൃത്തവും ചിത്രകലയും എങ്ങനെ ഒത്തിണങ്ങുമെന്ന് തെളിയിക്കുകയാണ് ഇവിടെ. സ്റ്റെന്‍സില്‍ രൂപത്തിലാണ് ഫഹദ് ഫാസിലിന്റെ ചിത്രം വരച്ചത്. ഒരു മണിക്കൂര്‍ സമയമെടുത്തു ഇത് ചിത്രീകരിക്കാന്. കാലുകള്‍ കൊണ്ട് ചിത്രം വരയ്ക്കുന്നതോടൊപ്പം നൃത്തം െചയ്തു. കാല്‍പാദത്തില്‍ പെയിന്റ് ആയതിനാല്‍ തെന്നി വീഴാന്‍ സാധ്യത കൂടുതലുമാണ്. അതീവ ജാഗ്രതയോടെയാണ് കാല്‍പാദം കൊണ്ടുള്ള ചിത്രരചന പൂര്‍ത്തിയാക്കിയത്. അക്രിലിക് കളറാണ് ഉപയോഗിച്ചത്. 

കൊടുങ്ങല്ലൂര്‍ തിരുവള്ളൂര്‍ മടവനയില്‍ പരസ്യകലാകാരനായ ഡാവിഞ്ചി ഉണ്ണികൃഷ്ണന്‍റെ മകളാണ് . മാള പൊയ്യയിലുള്ള എ.ഐ.എം ലോ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷിന്‍റെ സഹോദര പുത്രിയാണ് ഈ മിടുക്കി. നവമാധ്യമങ്ങളിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.