നടൻ വിൻസെന്റിന്റെ ഓർമകൾക്ക് മുപ്പതാണ്ട്; ഗാനാർച്ചന

vincent-tribute
SHARE

നടന്‍ വിന്‍സെന്റ് ഒാര്‍മയായിട്ട് 30 വര്‍ഷം. വിന്‍സെന്റ് അഭിനയിച്ച മുപ്പത് ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ച് വിന്‍സെന്റിന്റെ ഒാര്‍മകള്‍ക്ക് മുന്നില്‍ ഗാനാര്‍ച്ചന നടത്തുകയാണ് ഗായകന്‍ കൊച്ചിന്‍ മന്‍സൂര്‍. വിന്‍സെന്റിന്റെ എറണാകുളം എടവനക്കാടുള്ള ജന്മവീട്ടിലായിരുന്നു അനുസ്മരണ ചടങ്ങ്.

എഴുപതുകളിലെ മലയാള സിനിമകളിലെ റൊമാന്‍റിക് ഹീറോ ആയിരുന്നു വിന്‍സെന്റ്. സത്യന്‍, പ്രേംനസീര്‍, മധു എന്നിവര്‍ മലയാള സിനിമയെ അടക്കിവാണിരുന്ന കാലഘട്ടത്തില്‍ തന്നെയാണ് പ്രണയനായകനായി വിന്‍സെന്റ് പ്രേക്ഷക മനസില്‍ ഇടം നേടിയതും. 1969ല്‍ 23ാം വയസിലാണ് ശശികുമാര്‍ സംവിധാനം ചെയ്ത റസ്റ്റ്്ഹൗസ് എന്ന സിനിമയിലൂടെ വിന്‍സെന്റ് ചലച്ചിത്രരംഗത്തെത്തുന്നത്. 22 വര്‍ഷം നീണ്ട സിനിമാ ജീവതത്തില്‍ 200ല്‍ ഏറെ ചിത്രങ്ങളില്‍ വേഷമിട്ടു. വിന്‍സെന്റ് ഒാര്‍മയായി മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും ജന്മനാടായ വൈപ്പിന്‍ എടവനക്കാട് പോലും നടന് സ്മാരകം നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒാര്‍മ ദിനം പോലും ആരും അറിയാതെ കടന്ന് പോകാറാണ് പതിവ്. കഴിഞ്ഞ ദിവസം വിന്‍സെന്റിനെ അനുസ്മരിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ടാണ് ഗായകന്‍ കൊച്ചിന്‍ മന്‍സൂര്‌ മുന്‍കൈയെടുത്ത് എടവനക്കാടുള്ള ജന്മവീട്ടില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. വിന്‍സെന്റ് അഭിനയിച്ച മുപ്പത് ചിത്രങ്ങളിലെ മുപ്പത് ഗാനങ്ങള്‍ മന്‍സൂര്‍ ആലപിച്ചു.

ഒാച്ചാംതുരുത്ത് ആശാന്‍ മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയുടേയും, വാടാമലര്‍ സംഗീത ഗ്രൂപ്പിന്റേയും കൂടി സഹായത്തോടെയായിരുന്നു അനുസ്മരണ ചടങ്ങ്. നടന്‍ മജീദ് എടവനക്കാട് ഉദ്ഘാടനം ചെയ്തു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...