സൂര്യനുചുറ്റും മഴവില്ലഴകിൽ പ്രഭാവലയം; കൗതുകകാഴ്ച

സൂര്യനുചുറ്റും വൃത്തം തീർത്ത് മഴവില്ല് പോലെ ഒരു പ്രഭാവലയം. ലോക്ഡൗണിന്റെ വിരസതയിൽ ഇരിക്കുന്ന  ബെംഗളൂരു  നഗരവാസികൾക്ക് അപൂർവ കാഴ്ചയായിരുന്നു കഴിഞ്ഞദിവസം  സൂര്യനുചുറ്റും കാണപ്പെട്ട പ്രഭാവലയം. വിഡിയോ റിപ്പോർട്ട് കാണാം. 

ബംഗളൂരു നഗരവാസികൾക്ക് കഴിഞ്ഞദിവസം സൂര്യൻ ജ്വലിച്ചത് മഴവിൽ അഴകുള്ള വലയത്തോടെ. പകൽ 11 മണിക്ക് തെളിഞ്ഞ ആകാശത്ത് കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യനുചുറ്റും ഇതുവരെ കാണാത്ത തരത്തിലാണ് ഒരുമണിക്കൂറോളം സ്വപ്നതുല്യമായ ചിത്ര ചാരുതയോടെ ഈ കാഴ്ച നീണ്ടുനിന്നത്.

മേഘങ്ങളിൽ ഉറഞ്ഞു നിൽക്കുന്ന  ഐസ് പാളികളിൽ തട്ടി സൂര്യകിരണങ്ങൾക്ക് മാർഗ്ഗ വ്യതിയാനം സംഭവിക്കുന്നതിനെ തുടർന്നാണ് 22 ഡിഗ്രി പ്രഭാവലയം രൂപപ്പെടുന്നത്. ചന്ദ്രന് ചുറ്റും ഇത്തരത്തിൽ പ്രഭാവലയം കാണാറുണ്ട്.