ഇനി രക്ഷ ഇരട്ട മാസ്ക്; എന്തുകൊണ്ട്, എങ്ങനെ ധരിക്കണം..? വിഡിയോ

കോവിഡ് വ്യാപനം ഭീതി പടർത്തുന്ന ഒരു സാഹചര്യത്തിലൂടെ ആണ് നമ്മൾ ഇപ്പോൾ കടന്നു പോകുന്നത്. മാസ്ക്, സാമൂഹിക അകലം, ശുചിത്വം, സാനിട്ടൈസേഷൻ എന്നിവയൊക്കെ നമുക്ക് ഇപ്പോൾ ഏറെക്കുറേ ശീലമായി. എന്നിരുന്നാൽപ്പോലും കുറച്ചധികം കരുതല്‍ എടുക്കേണ്ട നാളുകളാണിത്. 

കോവി‍‍ഡിൽ നിന്ന് രക്ഷ നേടാൻ ശരിയായ രീതിയിൽ മാസ്ക് ധരിക്കുക എന്നതാണ് നാം ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. വെറുതെ ഒരു മാസ്ക് എടുത്ത് ധരിക്കുക എന്നതിലുപരി ഡബിൾ മാസ്കിങ് അഥവാ ഇരട്ട മാസ്കിങ് ആണ് കൂടുതൽ ഫലപ്രദം എന്നാണ് വിദഗ്ധ പഠനം.തുണി കൊണ്ടുള്ള മാസ്കും സർജിക്കൽ മാസ്കും ഒരുമിച്ച് ഉപയോഗിക്കുന്നതിനെയാണ് ഡബിൾ മാസ്കിങ് എന്ന് പറയുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷന്റേതാണ് പഠനം.എങ്ങനെയാണ് രണ്ട് മാസ്കുകൾ ഒരുമിച്ച് ധരിക്കേണ്ടത്? ഇങ്ങനെ ധരിക്കുന്നതിന്റെ ഗുണം എന്ത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?. വിശദമായ വിഡിയോ കാണാം: