അച്ഛന്റെ സ്ഥാനത്തു നിന്ന് വിവാഹം നടത്തി; ഏട്ടന്റെ കൈവിടാതെ പൊട്ടിക്കരഞ്ഞു‍; വിഡിയോ

ഏതൊരൊച്ഛന്റേയും ആഗ്രഹമാണ് മകളുടെ വിവാഹം അന്തസ്സായി നടത്തുകയെന്നത്. അവളെ സുരക്ഷിത കരങ്ങളില്‍ ഏല്‍പ്പിക്കുക എന്നത് അച്ഛന്റെ കടമയാകുന്നു. എന്നാല്‍ സാഹചര്യങ്ങള്‍ മൂലം ചില വീടുകളില്‍ ആ ദൗത്യം ആങ്ങളമാര്‍ക്കായിരിക്കും. കാരണങ്ങള്‍ പലതായിരിക്കും. എന്നാലും അച്ഛന്‍മാരുടെ ഉത്തരവാദിത്തബോധത്തെ വെല്ലുന്നതായിരിക്കും ഈ ഏട്ടന്‍മാരുടെ പ്രവര്‍ത്തി. 

അത്തരത്തില്‍ ഒരു കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അച്ഛന്റെ സ്ഥാനത്തു നിന്ന് പെങ്ങളുടെ കൈ പിടിച്ചു കൊടുത്ത ഒരേട്ടൻ. വിവാഹദിവസം സഹോദരനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയുന്ന വധുവിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ഏട്ടന്റെയും അനുജത്തിയുടെയും സ്നേഹം കണ്ടുനിന്നവരെ പോലും കണ്ണീരണിയിച്ചു. ജാഗ്രത ടിവിയുടെ ഫെയ്സ്ബുക് പേജിലൂടെ പങ്കുവച്ച വിഡിയോ ഒന്നര ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. മൂവായിരത്തിൽ അധികം പേർ കമന്റ് ചെയ്തു.