ലൈംഗിക ബന്ധങ്ങളുടെ ഉല്‍പ്പന്നം ഗര്‍ഭമാകണമെന്നു ചിന്തിക്കുന്നവരോട്..; കുറിപ്പ്

വനിതാ ശിശു ക്ഷേമ വകുപ്പ് പങ്കുവച്ച ശ്രദ്ധേയമായ പോസ്റ്റിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഈ വിഷയത്തില്‍ വരുന്നുണ്ട്. അമ്മയാകുന്നതാണ് സ്ത്രീത്വത്തിന്റെ പൂര്‍ണത എന്നു കരുതുന്നവര്‍ക്ക് ഹൃദ്യമായ കുറിപ്പിലൂടെ മറുപടി നല്‍കുകയാണ് കവയത്രി വിപിത. എല്ലാ ലൈംഗിക ബന്ധങ്ങളുടെയും ഉല്‍പ്പന്നം ഗര്‍ഭമായിക്കൊള്ളണം എന്ന ചിന്തകളോടാണ് വിപിതയുടെ മറുപടി.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

അമ്മയാകണോ എന്നത് തികച്ചും വ്യക്തിപരമായ ചോയ്സ് മാത്രമാണ് . ഇതൊരു ചരിത്രപരമായ മുന്നേറ്റമാണ്. വനിതാ ശിശു ക്ഷേമ വകുപ്പിലെ വകുപ്പിലെ സ്ത്രീ സാന്നിധ്യങ്ങൾക്ക് അഭിവാദ്യങ്ങൾ. 

വ്യകതികളുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട്, ഒരു ജാഥക്കൊപ്പം മനുഷ്യരുടെ സമ്മതമില്ലാതെ ഇത് നടപ്പിലാക്കുകയെന്നത് തന്നെയാണ് ഭാരിച്ച ഉത്തരവാദിത്തം. റേപ്പ് ചെയ്യപ്പെട്ട സ്ത്രീകളോട്, കൊച്ചിന്റെ തന്തയെ കെട്ടിക്കോ എന്ന് പറയുന്ന സകല ജഡ്ജി അവർകളുമാരു കൂടി ഇത് കേൾക്കണം.

അബോർഷനെതിരെ ഇടയലേഖനം എഴുതുന്നവരും കേൾക്കണം. പെറുന്നതും തള്ളയാകുന്നതുമാണ് സ്ത്രീത്വം എന്ന് തള്ളുന്നവരും കേൾക്കണം.

എല്ലാ ലൈംഗിക ബന്ധങ്ങളുടെയും ഉൽപ്പന്നം ഗർഭമായിക്കൊള്ളണം അതിനാൽ അബോർഷൻ ആഗ്രഹിക്കുന്നവരോട്, സുഖിച്ചില്ലേ, അപ്പൊ ഓർത്തില്ലേ എന്ന് ചോദിക്കുന്നവരും, കേൾക്കണം.

കല്യാണം കഴിഞ്ഞതാണോ, ഭർത്താവ് കൂടെ വന്നിട്ടുണ്ടോ, നാട്ടുകാരുടെ സമ്മതം വാങ്ങിയോ തുടങ്ങി സർവ്വേ questionnaire കൊടുക്കുന്ന ഡോക്ടർ / നേഴ്സ് തുടങ്ങിയവരും കേൾക്കണം.

നിങ്ങൾക്കുള്ള ഉത്തരമാണിത്. അമ്മയാകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ അംഗീകരിക്കാത്തവരോട്, വേണ്ട ഇനി വിട്ടുവീഴ്ച.

എന്റെ ശരീരം. എന്റെ അവകാശം