അമ്മ ഫോട്ടോ എടുക്ക്, പോസ്റ്റ് ചെയ്യ്; അവനാണെന്ന് എന്റെ കരുത്ത്: രേഖ പറയുന്നു

ടെലിവിഷൻ പരമ്പരകളിൽ തിളങ്ങുന്ന സാന്നിധ്യമായ രേഖ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളിൽ സജീവമായത്. മകൻ അയാനോടൊപ്പമുള്ള താരത്തിന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. എന്റെ മോനാണ് എന്റെ ശക്തിയും പിന്തുണയും. ഈ ചെറിയ പ്രായത്തിൽ അവൻ തരുന്ന ഊർജം വളരെ വലുതാണ്. ‘അമ്മാ, ഫോട്ടോ എടുക്ക്, പോസ്റ്റ് ചെയ്യ്’ എന്നൊക്കെ അവനാണ് നിർബന്ധിക്കുന്നത്. ഒരു ഫോട്ടോ പോസ്റ്റ്് ചെയ്യും മുൻപ് ഞാൻ അവനോട് ചോദിക്കും, ‘ഈ ഫോട്ടോ അമ്മ പോസ്റ്റ് ചെയ്തോട്ടെ, മോനെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ’ എന്ന്. അവനു കൊടുക്കേണ്ട ബഹുമാനം ആണത്. വനിത ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ രേഖ പറയുന്നു. 

അപ്പോള്‍ അവൻ പറയുന്നത് ‘ബ്യൂട്ടിഫുൾ പിക്. പോസ്റ്റ് ചെയ്. അമ്മ എന്തിനാ കോൺഷ്യസ് ആകുന്നത്’ എന്നാണ്. എനിക്കിനി അവനെ മാത്രം പരിഗണിച്ചാൽ മതി. അവന്റെ ‘യേസ്’ ആണ് എന്റെ കരുത്ത്.ഇപ്പോള്‍ പ്രേക്ഷകർ എനിക്ക് വലിയ പിന്തുണ തരുന്നുണ്ട്. നേരത്തെ നെഗറ്റീവ് കമന്റുകൾ കൂടുതലായി കിട്ടിക്കൊണ്ടിരുന്ന ആളാണ് ഞാൻ. അത് മാറി. വലിയ സന്തോഷം. അപ്പോഴും കുറേ മോശം പറയുന്നവര്‍ ഉണ്ട്. അതൊന്നും ഞാൻ പരിഗണിക്കാറില്ല.

വനിത ഓൺലൈനിന് നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം 

English Summary: Interview with actress rekha ratheesh