‘ലൈഫ് ജാക്കറ്റ് വേണോ സാർ?’; കടലും മീനും രാഷ്ട്രീയവും: യാത്രാവിഡിയോ

ലൈഫ് ജാക്കറ്റ് വേണോ സാർ എന്ന് മൽസ്യത്തൊഴിലാളി. രാഹുലിന്റെ മറുപടി ഇങ്ങനെ.  ‘വേണ്ട, എനിക്ക് നന്നായി നീന്താൻ അറിയാം.. കോളജിൽ പഠിക്കുമ്പോൾ സ്കൂബാ ഡൈവിങ് പരിശീലകനായിരുന്നു. പക്ഷേ ആദ്യമായിട്ടാണ് വലയെറിഞ്ഞ് മീൻ പിടിക്കാൻ പോകുന്നത്. ഒരുപാട് നാളായി മനസിലുള്ള ആലോചനയാണിത്..’ കടൽ യാത്രക്കിടെ രാഹുൽ പറയുന്നു. ഫിഷിങ് ഫ്രീക്സ് എന്ന യൂട്യൂബ് ചാനലും രാഹുലിനൊപ്പം കടൽ യാത്രയിൽ പങ്കാളിയായിരുന്നു. രണ്ട് മണിക്കൂറിനുള്ളിൽ മൂന്ന് ലക്ഷത്തിനടുത്ത് കാഴ്ചക്കാരാണ് വിഡിയോ കണ്ടിരിക്കുന്നത്.

ഇന്നലെ കൊല്ലത്തെ വാടി കടപ്പുറത്ത് നിന്ന് ആഴക്കടലിൽ മൽസ്യത്തൊഴിലാളികൾക്കൊപ്പം പോയ രാഹുൽ ഗാന്ധിയുടെ യാത്രയുടെ വിഡിയോ ചെയ്തിരിക്കുകയാണ് ഫിഷിങ് ഫ്രീക്സ്. രാഹുലാണ് വരുന്നതെന്ന് എന്ന കാര്യം തൊഴിലാളികൾക്ക് അറിയില്ലായിരുന്നു എന്ന് വിഡിയോയിൽ നിന്നും വ്യക്തമാണ്.

കടലിലേക്കുള്ള യാത്രയും മീൻ വല വലിക്കുന്നതും അടക്കം യാത്രയുടെ എല്ലാ അനുഭവങ്ങളും 23 മിനിറ്റുള്ള വിഡിയോയിലുണ്ട്. തൊഴിലാളികൾക്കൊപ്പം നടുക്കടലിൽ മീൻ കറി കൂട്ടി ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന രാഹുലിനെയും കാണാം. രാഹുലും വിഡിയോ ലിങ്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. വിഡിയോ കാണാം.