ഡെലിവറി ബോയ്ക്ക് 1 ലക്ഷം ടിപ്പ് നൽകി വ്ളോഗർ കാർത്തിക് സൂര്യ; അമ്പരപ്പ്; വിഡിയോ

karthik-soorya-akhil-das
SHARE

കൊച്ചിയിലെ ഡെലിവറി ബോയ്ക്ക് ഒരു ലക്ഷം രൂപ ടിപ്പ് നൽകി ഞെട്ടിച്ച് വ്ളോഗർ കാര്‍ത്തിക് സൂര്യ. ഇത്രയും തുക ടിപ്പായി ലഭിച്ചാൽ എന്ത് സംഭവിക്കും എന്ന് അറിയുന്നതിന് വേണ്ടി ആയിരുന്നു കാർത്തിക് ഇത്തരത്തിൽ ഒരു പരീക്ഷണം നടത്തിയത്. കൊച്ചി സ്വദേശി യായ അഖിൽ ദാസ് എന്ന ചെറുപ്പക്കാരനാണ് ടിപ്പ് ലഭിച്ചത്. ടിപ്പ് ലഭിച്ചപ്പോള്‍ എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന അമ്പരപ്പിലായിരുന്നു അഖിൽ. 

ടിപ്പ് നൽകുന്നതിനു മുൻപ് തന്നെ സുഹൃത്തുക്കളെ കാർത്തിക് ഇക്കാര്യം അറിയിച്ചിരുന്നു. എല്ലാവരും ആദ്യം ഞെട്ടിയെങ്കിലും ഒപ്പം നിന്നു. അങ്ങനെ എല്ലാവരും ചേർന്ന് 643 രൂപക്ക് 8 ജ്യൂസ് ഓര്‍ഡർ ചെയ്തു. ആ ജ്യൂസുമായി ഭാഗ്യവാൻ അഖിൽ എത്തി. 

1 ലക്ഷം രൂപ കയ്യിൽ വെച്ചു കൊടുത്ത് ഇതിൽ നിന്നും എത്ര രൂപ വേണമെങ്കിലും ടിപ്പായി എടുക്കാമെന്നാണ് കാർത്തിക് അഖിലിനോട് പറഞ്ഞത്. എന്നാൽ ടിപ്പൊന്നും വേണ്ടെന്നും വീട്ടിൽ വെറുതെ ഇരിക്കുന്നതു കൊണ്ട് ഡെലിവറി ജോലി ചെയ്യുകയാണ് എന്നുമായിരുന്നു അഖിലിന്റെ മറുപടി. ഇതു മുഴുവൻ അഖിലിന് നൽകിയതാണെന്ന് പറഞ്ഞിട്ടും അഖിലിന് വിശ്വാസമായില്ല. പ്രാങ്ക് വിഡിയോ ആണെന്നാണ് ധരിച്ചത്.  1 ലക്ഷം രൂപ ടിപ്പ് കിട്ടിയാൽ ഒരു ഡെലിവറി ബോയിക്കുണ്ടാകുന്ന ഭാവ വ്യത്യാസം എന്തെന്നറിയാൻ നടത്തിയ പരീക്ഷണമാണെന്നും ആ ഭാഗ്യവാൻ അഖിൽ ആണെന്നും പറഞ്ഞു കാർത്തിക് പറഞ്ഞപ്പോളാണ് നടക്കുന്നതെല്ലാം യാഥാർ‌ഥ്യമാണെന്ന് അഖിലിന് വിശ്വാസമായത്. വിയർത്ത് കൈ വിറച്ചുകൊണ്ടിരുന്ന അഖിലിനെ ഓർഡർ ചെയ്ത ജ്യൂസും കുടിപ്പിച്ചാണ് കാർത്തിക്കും സുഹൃത്തുക്കളും മടക്കി അയച്ചത്. 

ഒരുപാട് നാളായി ഇങ്ങനൊരു കാര്യം ചെയ്യണമെന്ന് വിചാരിക്കുന്നു. എന്നാൽ പണം ഇല്ലാത്തതിനാൽ നീണ്ടു പോകുകയായിരുന്നു. പലരുടെ മുന്നിലും ഈ ആവശ്യം അവതരിപ്പിച്ചെങ്കിലും അധികം സബ്സ്‌ക്രൈബേഴ്സ് ഇല്ലാത്തതിനാൽ 1 ലക്ഷം രൂപ മുടക്കാൻ ആരും തയ്യാറായിരുന്നില്ല. അതിനിടയിലാണ് ഒരു ആപ്ലിക്കേഷന്റെ അധികൃതരുമായി ഇക്കാര്യം സംസാരിക്കുകയും അവർ പണം നൽകുകയും ചെയ്തത്. അങ്ങനെയാണ് കൊച്ചിയിൽ വച്ച് ഷൂട്ട് ചെയ്തത്. ഇന്ത്യയിൽ തമിഴ്‌നാട്ടിൽ മാത്രമാണ് മുൻപ് ഒരു വ്ളോഗർ ഇത്തരത്തിൽ ഡെലിവറി ബോയ്ക്ക് ടിപ്പ് കൊടുത്തിട്ടുള്ളത്. 50,000 രൂപയായിരുന്നു അത്. ആദ്യമായാണ് 1 ലക്ഷം രൂപ ഒന്നിച്ച് ഒരാൾക്ക് നൽകുന്നത്'', കാർത്തിക് പറയുന്നു.

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള വ്ളോഗറാണ് തിരുവനന്തപുരം സ്വദേശിയായ കാര്‍ത്തിക്. ടെക്ക്നോപാർക്കിൽ ബിസിനസ് ഡെവലപ്പ് മാനേജർ ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ വ്ളോഗർ ആയത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...