ഉപഭോക്താക്കളുടെ വിവരം ചോർന്നു; കേംബ്രിജ് അനലറ്റിക്കയ്ക്കെതിരെ സിബിഐ

രാജ്യത്തെ ലക്ഷക്കണക്കിന് ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരം ചോർന്നതുമായി ബന്ധപ്പെട്ട് കേംബ്രിജ് അനലിറ്റിക്കയ്ക്കെതിരെ സിബിഐ കേസെടുത്തു. 5.62 ലക്ഷം ഉപയോക്താക്കളുടെ വിവരം ചോർന്നതായാണ് സിബിഐ കണ്ടെത്തിയത്. ഗ്ലോബൽ സയൻസിനെതിരെയും സിബിഐ കേസെടുത്തിട്ടുണ്ട്.

 2018 ലാണ് സിബിഐ  ഇത് സംബന്ധിച്ച പ്രാഥമിക അന്വേഷണം നടത്തിയത്. അനധികൃതമായി ഇവർ വിവരം ചോർത്തിയിരിക്കാമെന്ന് ഫെയ്സ്ബുക്കും സിബിഐയെ അറിയിച്ചിരുന്നു. വിവരങ്ങൾ ചോർത്തിയതായുള്ള പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.