യൂട്യൂബിൽ നിന്നും മാസം പത്തുലക്ഷം രൂപ; തമിഴകത്തും പാചകത്തിലും ‘പെരിയതമ്പി’മാർ

പാചകം ലോകത്ത് ഏതൊരു മനുഷ്യന്റേയും ഇഷ്ടം നേടുന്ന ഒന്നാണ്. സമൂഹമാധ്യമങ്ങളിൽ പാചക വിഡിയോകൾക്ക് ലഭിക്കുന്ന കാഴ്ചക്കാരുടെ എണ്ണം പലപ്പോഴും ലക്ഷങ്ങൾ കടക്കും. ഇപ്പോൾ ഒട്ടേറെ യൂട്യൂബ് ചാനലുകളുടെയും പ്രധാനവിഷയം കുക്കിങാണ്. ഇക്കൂട്ടത്തിൽ തമിഴകത്ത് നിന്നുള്ള  വില്ലേജ് കുക്കിങ് ചാനൽ 6.93 മില്യൻ പ്രേക്ഷകരുമായി വൻകുതിപ്പാണ് നടത്തുന്നത്. 

പുതുക്കോട്ടൈ ജില്ലയിലെ ചിന്നവീരമംഗലമെന്ന ഗ്രാമം ഇന്നു ലോകത്തിനു മുന്നിൽ നിറഞ്ഞു ചിരിക്കുന്നതിനു കാരണം ആറു േപരാണ്. വി. സുബ്രഹ്മണ്യൻ, വി. മുരുകേശൻ, വി. അയ്യനാർ, ജി. തമിഴ്സെൽവൻ, ടി. മുത്തുമാണിക്കം എന്നീ അഞ്ച് സഹോദരങ്ങള്‍ക്കൊപ്പം മുത്തച്ഛൻ എം. പെരിയതമ്പിയും ചേർന്നാണ് മനോഹരമായ പാചക വിഡിയോകൾ നിർമിക്കുന്നത്. ചിന്നവീരമംലത്തെ പേരു കേട്ട പാചകക്കാരനാണ് പെരിയതമ്പി. കൊമേഴ്സിൽ എംഫിൽ നേടിയ സുബ്രഹ്മണ്യന്റെ മനസ്സിലാണ് ഓണ്‍ലൈൻ കുക്കിങ് വിഡിയോ എന്ന ആശയം പിറന്നത്. 

ഒരു മാസം പത്തു ലക്ഷത്തിലധികം രൂപ യൂട്യൂബിൽനിന്നു വരുമാനമായി ലഭിക്കുന്നു. ഫെയ്സ്ബുക്കിൽ നിന്നുള്ളതു വെറെയും. രണ്ടു മുതൽ മൂന്നു ലക്ഷം വരെ രൂപയാണ് ഒരു മാസം പാചകത്തിനും ഷൂട്ടിങ്ങിനുമായി ചെലവഴിക്കുന്നത്. ബാക്കിയുള്ള തുക കൃത്യമായി പങ്കിട്ടെടുക്കും.

പൂർണരൂപം വായിക്കാം