'കളിച്ചോണ്ടിരുന്നവരെ ഡ്രോൺ പറത്തി ഓടിച്ചതല്ലേ'; പൊലീസിന്റെ വിഡിയോ; ചിരി

കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവയ്ക്കപ്പെടുന്ന പോസ്റ്റുകളും കമന്റുകളുമൊക്കെ പലപ്പോഴും ജനകീയമാകാറുണ്ട്. പാടത്ത് കുട്ടികൾക്കൊപ്പം ക്രിക്കറ്ര് കളിക്കുന്ന പൊലീസുകാരുടെ വി‍‍ഡിയോ ആണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. 

നിങ്ങൾക്കൊപ്പം നിൽക്കാനാണ് ഞങ്ങൾക്കും ഇഷ്ടം എന്ന തലക്കെട്ടോടെയാണ് വിഡിയോ. യൂണിഫോമിലുള്ള പൊലീസുകാരാണ് ക്രിക്കറ്റ് കളിയിൽ പങ്കുചേർന്നിരിക്കുന്നത്. നിരവധിപ്പേരാണ് വിഡിയോക്ക് കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. 

'ബാറ്റ് വീശുന്ന കണ്ടിട്ട് ലാത്തി ചാർജ് ചെയ്യുന്ന പോലെ ഉണ്ട്... തലങ്ങും വിലങ്ങും അടിയോടടി', 'ഡ്യുട്ടി സമയത്ത് പിള്ളേരും ആയി ക്രിക്കറ്റ് കളിച്ചിട്ട് ആ കളിയുടെ വീഡിയോ പോസ്റ്റ് ചെയ്ത കേരളാ പോലിസ് മാസ് ആണ്', 'ഗ്രൗണ്ടിൽ കളിച്ചോണ്ടിരുന്നവരെ ഡ്രോൺ പറത്തി ഓട്ടെടാ ഓട്ടം ഓടിച്ചത് ഓർമ്മ വന്നത് എനിക്ക്‌ മാത്രമാണോ' തുടങ്ങി രസകരമായ കമന്റുകളാണ് വിഡിയോക്ക് ലഭിക്കുന്നത്.

വിഡിയോ കാണാം: