‘സൂപ്പർ..’; സര്‍ക്കാർ സ്കൂളിലെ ചോറും കറികളും രുചിച്ച് വിദേശ വ്ലോഗർ: വിഡിയോ

കേരളത്തിലെ സർക്കാർ‌ സ്കൂളിലെ ഉച്ചഭക്ഷണം റിവ്യൂ ചെയ്ത് വിദേശ ഫുഡ് വ്ലോഗർ. ട്രാവൽ വ്ലോഗറായ ഡെയ്‍ല്‍ ഫിലിപ്പാണ് സുഹൃത്ത് കാർലോസ് ചെയ്ത വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. തിരുവനന്തപുരത്തെ നയ്യാർ ഡാം സർക്കാർ ഹൈസ്കൂളിൽ വെച്ചാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. എന്നാണ് വിഡിയോ ഷൂട്ട് ചെയ്തതെന്ന് വ്യക്തമല്ല. ജനുവരി 9 ന് ഡെയ്‍ല്‍ ഫിലിപ്പ് പങ്കുവെച്ച വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. 

ഉച്ചഭക്ഷണം കഴിക്കുന്നതിനു മുന്‍പ് സ്കൂളിലെ കുട്ടികളുമായുള്ള കാർലോസിന്റെ രസകരമായ ചാറ്റും വിഡിയോയിൽ കാണാം. വലുതാകുമ്പോൾ ആരാകണം എന്ന ചോദ്യത്തിന് മെസി, റൊണാൾഡോ എന്നൊക്കെയാണ് കുട്ടികളുടെ ഉത്തരം. കാർലോസ് എവിടെനിന്നു വരുന്നു, എന്തു ചെയ്യുന്നു തുടങ്ങി കുട്ടികൾക്കും ധാരാളം സംശയങ്ങളുണ്ട്. 

അധ്യാപകരാണ് കാർലോസിന് ചോറും കറികളും വിളമ്പിക്കൊടുക്കുന്നത്. മോരും വഴുതനങ്ങാ തോരനും കാബേജ് തോരനും അച്ചാറുമാണ് കറികൾ. ഭക്ഷണം നല്ലതാണെന്നും നന്നായി ആസ്വദിച്ചെന്നും കൂട്ടത്തിൽ കാബേജ് തോരനാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടതെന്നും വ്ലോഗർ പറയുന്നുണ്ട്. 

ഭക്ഷണം ആസ്വദിച്ച്, അധ്യാപകരോടും കുട്ടികളോടും യാത്ര പറഞ്ഞായിരുന്നു മടക്കം.

'Volpe Where Are You' എന്നാണ് കാർലോസിന്റെ യൂ‍‍‍ട്യൂബ് ചാനലിന്റെ പേര്. മുൻപ് ഈ ചാനലിലും വിഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു.

വിഡിയോ കാണാം: