2500 വർഷം പഴക്കം; തുർക്കിയിൽ ഗ്രീക്ക് ക്ഷേത്രം കണ്ടെത്തി ഗവേഷകർ

2500 വർഷം പഴക്കമുള്ള ഗ്രീക്ക് ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തി ഗവേഷകർ. ഗ്രീക്ക് ദേവതയായ അഫ്രോഡൈറ്റിന്റെ ക്ഷേത്രാവശിഷ്ടങ്ങളാണ് ലഭിച്ചത്. പുരാതന ഗ്രീക്ക് ദേവതയാണ് അഫ്രോഡൈറ്റ്. തുർക്കിയിലാണ് ക്ഷേത്രത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയത്. തുർക്കിയിൽ 2016ലും ഗ്രീക്ക് ക്ഷേത്രം കണ്ടെത്തിയിട്ടുണ്ട്. പുരാതന വസ്തുക്കൾ മോഷ്ടിക്കുന്നവരിൽ നിന്ന് ക്ഷേത്രത്തിന് സംരക്ഷണം നൽകാൻ ഗ്രാമത്തിലുള്ളവരോട് തന്നെ പറഞ്ഞേൽപ്പിച്ചതായും ഗവേഷകർ അറിയിച്ചു.ഗ്രീക്ക് വിശ്വാസമനുസരിച്ച് സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയാണ് അഫ്രോഡൈറ്റ്.