ട്രാക്കില്‍ പെട്ട് മരണം തൊട്ടടുത്ത്; കൈ പിടിച്ചുയർത്തി പൊലീസ്; വിഡിയോ

ട്രെയിൻ വരുന്നതിനിടെ റെയിൽവേ ട്രാക്കിൽപെട്ടയാളെ കോൺസ്റ്റബിൾ രക്ഷിക്കുന്ന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. മുംബൈയിലാണ് റെയിൽവേ ട്രാക്കിൽ നിന്നും പൊലീസ് കോൺസ്റ്റബിൾ പിടിച്ച് കയറ്റുന്നത്. 60 വയസുകാരനായ ഗൻപത് സോളാങ്കി പ്ലാറ്റ്ഫോം മാറാനായി റെയിൽവേ ട്രാക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു. ഒട്ടേറെ അപകടങ്ങൾ വിളിച്ചുവരുത്തുന്ന ഈ രീതി പിന്തുടരുന്നത് എല്ലാ സ്റ്റേഷനുകളിലും വിലക്കിയിട്ടുള്ളതുമാണ്. പ്ലാറ്റ്ഫോമിലേക്ക് കയറുന്നതിന് തൊട്ട് മുമ്പ് ഗൻപതിന്റെ ചെരുപ്പ് ട്രാക്കിൽ വീഴുകയും അതെടുക്കാൻ തിരിച്ച് ചെല്ലുകയുമാണ് ഗൻപത്. എന്നാൽ ഇതിനിടെ ട്രെയിൻ എത്തുകയായിരുന്നു. അദ്ദേഹത്തിന്റെ തൊട്ടടുത്ത് എത്തിയപ്പോഴായിരുന്നു പൊലീസ് കോൺസ്റ്റബിൾ കൈ പിടിച്ച് കയറ്റാനെത്തിയത്. രക്ഷിച്ച ശേഷം പൊലീസുകാരന്‍ ഗന്‍പതിനെ രണ്ടുവട്ടം അടിക്കുന്നതും വിഡിയോയില്‍ കാണാം.  

വിഡിയോ കാണാം: