മുങ്ങിപ്പോയാലോ ചേട്ടാ..?; ഒന്നു രണ്ട് തവണ മുങ്ങിയതാ; രക്ഷപ്പെടും; അനിലിന്റെ മറുപടി

anil-drown
SHARE

പ്രിയ നടൻ അനിൽ പി നെടുമങ്ങാടിന്റെ മരണവാർത്തയുടെ ആഘാതത്തിലാണ് മലയാള സിനിമാ പ്രേമികൾ. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി തൊടുപുഴയില്‍ എത്തിയ അദ്ദേഹം മലങ്കര ഡാം സൈറ്റില്‍ സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ജലാശയങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അനില്‍ അവിടെനിന്നുള്ള സൗഹൃദ നിമിഷങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അത്തരമൊരു പഴയ പോസ്റ്റ് വീണ്ടും അദ്ദേഹത്തിന്‍റെ ആരാധകരുടെ ശ്രദ്ധയിലേക്ക് വേദനിപ്പിച്ചുകൊണ്ട് എത്തുകയാണ്.

മൂന്ന് വര്‍ഷം മുന്‍പ് ഡിസംബറില്‍, ഇന്നലെ അപകടമുണ്ടായ അതേ ഡാം സൈറ്റില്‍ കുളിക്കാനിറങ്ങിയ തന്‍റെ ചിത്രമാണ് അനില്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. 2017 ഡിസംബര്‍ 29ന്. ആഷിക് അബു ചിത്രം 'മായാനദി' തീയേറ്ററുകളിലെത്തിയ സമയമായിരുന്നു അത്. ജലാശയത്തില്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പം, മായാനദി പരാമര്‍ശിച്ച് പ്രണയത്തെക്കുറിച്ച്  ചില വരികളും അദ്ദേഹം ഒപ്പം കുറിച്ചു. അതിങ്ങനെ- 'ഇപ്പം നദിയുടെ സീസണാണല്ലോ .. മായയെങ്കി മായ നദിയെങ്കി നദി, മുങ്ങാം കൂടെ മുങ്ങാൻ ആരേലും ഉണ്ടേ ഇപ്പം മുങ്ങണം'. 

ചിത്രത്തിന് താഴെ വന്ന കമന്റുകൾക്ക് അനിൽ നൽകിയ മറുപടികളാണ് ഇപ്പോള്‍ അമ്പരപ്പിക്കുന്നത്. 'മുങ്ങിപ്പോയാലോ ചേട്ടാ' എന്ന ചോദ്യത്തിന് 'മുങ്ങണം' എന്നാണ് അദ്ദേഹത്തിന്‍രെ മറുപടി. 'രക്ഷപെടുത്തുമല്ലോ, നീന്താന്‍ അറിയില്ല' എന്ന മറ്റൊരു കമന്‍റിന് 'രക്ഷപെടരുത്' എന്നാണ് അനിലിന്‍റെ മറുപടി. 'അയ്യോ മുങ്ങല്ലേ' എന്ന മറ്റൊരു സുഹൃത്തിന്‍റെ കമന്‍റിന് 'ഒന്നു രണ്ട് തവണ മുങ്ങി പൊങ്ങിയതാ, അതോണ്ട് രക്ഷപെട്ടു പോം' എന്നാണ് മറുപടി. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...