സുകുമാരക്കുറുപ്പ് ജീവിച്ചിരുപ്പുണ്ടോ?; കേരളം നടുങ്ങിയ വഴികള്‍; അപൂര്‍വതകള്‍: വിഡിയോ

തുടക്കം മുതൽ ഈ നിമിഷം വരെയുള്ള ഓരോ സംഭവ വികാസങ്ങളിലും അപൂർവതകൾ എടുത്തു പറയാൻ കഴിയുന്ന കേസ്. കേരളം സാക്ഷിയായ നിത്യസജീവ കൊലക്കേസ്. അതാണ് ചാക്കോ കൊലക്കേസ്. ഇരയായ മനുഷ്യനെക്കാൾ പ്രതിയായ മനുഷ്യൻ പതിറ്റാണ്ടുകളായി ചർച്ചയാകുന്ന, തലമുറകൾ പാടിപ്പറയുന്ന സംഭവം. അന്നും ഇന്നും ഒരുപക്ഷേ ഇനി എന്നും കേരള പൊലീസിന്റെ ചരിത്രത്തിൽ തീർത്താൽ തീരാത്ത മാനക്കേട് സമ്മാനിച്ച് കടന്നുകളഞ്ഞ കുപ്രസിദ്ധ വില്ലനാണ് സുകുമാരക്കുറുപ്പ്. കുറിപ്പ് എന്ന പേരിൽ ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രവും ഉടൻ എത്തും. ആരാണ്, എവിടെയാണ് സുകുമാരക്കുറിപ്പ്? വിഡിയോ കാണാം.

സുകുമാരക്കുറിപ്പിന്റെ കഥ കേരളത്തിന് കാണാപാഠമാണ്. അയാളുടെ പേര് കേൾക്കാത്ത മലയാളി, മലയാളി ആണോ എന്ന് ചോദിക്കുന്ന വിധം ആഴത്തിൽ വേരൂന്നിയ പേരുകാരൻ. ഏതൊരു സിനിമാക്കഥയെയും െവല്ലുവിളിക്കാൻ കരുത്തുള്ള യഥാർഥ സംഭവം. പണവും ആയുധവും കൊണ്ട് മൂന്ന് സംസ്ഥാനങ്ങളെ വെല്ലുവിളിച്ച കാട്ടുകള്ളൻ വീരപ്പനെ തോക്കിൻ മുനയിൽ ഒടുക്കിയ ചരിത്രം നമുക്ക് മുന്നിലുണ്ട്. പക്ഷേ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സുകുമാരക്കുറിപ്പിനെ പിടിക്കാൻ പോയിട്ട്, എവിടെയാണെന്ന് പോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് പറയുന്നിടത്ത്, ആ കൊടുംക്രൂരൻ കാലക്രമേണ മിടുക്കനാകുന്നു. 1984 ജനുവരി 22ന് തുടങ്ങി ഇന്നും ഒരു എത്തുംപിടിയും കിട്ടാത്ത ഒരു മനുഷ്യനായി കുറിപ്പ് എവിടെയോ ജീവിക്കുന്നു.