കടയിലേക്ക് കാർ ഇടിച്ചു കയറ്റി; നഗ്നനായി ഇറങ്ങി ഓടി; പിടികൂടി പൊലീസ്

columbia-falls-man-charged-with-crashing-into-and-driving-through-grocery-store
SHARE

പലചരക്ക് കടയിലേക്ക് കാർ ഇ‌ടിച്ചുകയറ്റിയ ശേഷം നഗ്നനായി ഇറങ്ങി ഓടി മധ്യവയസ്കൻ. അമേരിക്കയിലാണ് സംഭവം. പൊലീസ് ഇയാളെ പിടികൂടി. നാൽപ്പത് വയസിന് മുകളിൽ പ്രായമുള്ളയാളെ വൈദ്യ പരിശോധനക്കായി പ്രവേശിപ്പിച്ചു. പലചരക്ക് കടയിലേക്ക് കാർ ഇ‌ടിച്ചുകയറ്റിയ ശേഷം നഗ്നനായി ഇറങ്ങി ഓടിയ മധ്യവയസ്കനെ പിടികൂടി പൊലീസ്. 

അമേരിക്കയിലാണ് സംഭവം. നാൽപ്പത് വയസിന് മുകളിൽ പ്രായമുള്ള ഇദ്ദേഹത്തിനെ വൈദ്യ പരിശോധനക്കായി പ്രവേശിപ്പിച്ചെന്നും ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് പറ‍ഞ്ഞു.കാർ അപകടത്തിൽപ്പെടുത്തിയതിന് ശേഷം വാഹനം വഴിയിൽ ഉപേക്ഷിച്ചു. പിന്നാലെ പൂർണനഗ്നനായി ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനം കണ്ടെത്തിയതിന് പിന്നാലെ അടുത്തുള്ള ഒരു റിട്ടയർമെന്റ് ഹോമിന്റെ ഇടനാഴിയിൽ നഗ്നനായ ഒരു പുരുഷൻ ഓടുന്നതായി പോലീസിന് റിപ്പോർട്ട് ലഭിച്ചു.

ഇതേ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥർ ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.പ്രതിയുടെ വിശദവിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വിവരങ്ങൾ ലഭിച്ചാലുടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നും കൊളംബിയ ഫാൾസ് പോലീസ് മേധാവി ക്ലിന്റ് പീറ്റേഴ്‌സ് പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...