ഒറ്റക്കണ്ണ്; പാലുപോലെ വെളുത്ത നിറം; പേടിപ്പിച്ച് സ്രാവിൻ കുഞ്ഞ്; അപൂർവം

പാലുപോലെ വെളുത്ത ഒറ്റക്കണ്ണ് മാത്രമുള്ള സ്രാവിൻ കുഞ്ഞ്. ഇന്തോനേഷ്യയിലെ മൽസ്യതൊഴിലാളികൾ ആ അപൂർവ കാഴ്ച കണ്ട് ഞെട്ടിയിരിക്കുകയാണ്. മീൻപിടിക്കാൻ പോയപ്പോഴാണ് ഈ അപൂർവ ജീവിയെ കണ്ടത്. വലയിൽ കുടുങ്ങിയ ചത്തുപോയ വലിയൊരു സ്രാവിനെ മുറിക്കുന്നതിനിടയിലാണ് ഈ സ്രാവ് കുഞ്ഞ് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. 

അപൂർവ ഇനത്തിൽപ്പെട്ട ആൽബിനോ സ്രാവാണ് ഇവരുടെ വലയിൽ കുടുങ്ങിയത്. മാലുകു പ്രവിശ്യയിലെ കടൽത്തീരത്ത് നിന്നാണ് ഈ സ്രാവ് ഇവരുടെ പിടിയിലായത്. എന്നാൽ, വലയിൽ കുടുങ്ങിയതിനെ തുടർന്ന് വലിയ സ്രാവ് ചത്തു പോയിരുന്നു. ഒക്ടോബർ പത്തിനാണ് അപൂർവ ഇനത്തിൽപ്പെട്ട സ്രാവ് മത്സ്യത്തൊഴിലാളികളുടെ പിടിയിലായതെന്നാണ് വിവരം. 

വലയിൽ കുടുങ്ങിയ വലിയ സ്രാവിന്റെ വയറ് കീറിയപ്പോഴാണ് കുട്ടി സ്രാവുകൾ മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ, സ്രാവ് കുഞ്ഞുങ്ങളെല്ലാം ചത്ത നിലയിൽ ആയിരുന്നു. കൂട്ടത്തിൽ ഒരു കുഞ്ഞു സ്രാവിന്റെ തലയ്ക്ക് നടുവിൽ ഒരു കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ കുഞ്ഞു ചിറകുകൾ രൂപം കൊണ്ടു വരുന്ന അവസ്ഥയിൽ ആയിരുന്നു. അത് മാത്രമല്ല, ഈ സ്രാവ് കുഞ്ഞിന് പാലിന്റെ വെളുപ്പ് നിറവും ആയിരുന്നു. ഇതെല്ലാം തങ്ങളെ ഭയപ്പെടുത്തിയെന്നും മത്സ്യത്തൊഴിലാളികളിൽ ഒരാളായ ആൻഡി പറഞ്ഞു. 

അതേസമയം, വലിയ സ്രാവിന്റെ വയറ് കീറിയപ്പോൾ വയറിനകത്ത് മൂന്ന് സ്രാവ് കുഞ്ഞുങ്ങളെ കണ്ടെത്തിയതായി മത്സ്യത്തൊഴിലാളികളിൽ ഒരാളായ ആൻഡി പറഞ്ഞു. എന്നാൽ, ഇതിൽ ഒരെണ്ണത്തിന് മാത്രം ഒറ്റക്കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് മാത്രമല്ല, ഈ സ്രാവ് കുഞ്ഞിന് പാലിന്റെ വെളുപ്പ് നിറവും ആയിരുന്നു. ഇതെല്ലാം തങ്ങളെ ഭയപ്പെടുത്തിയെന്നും ആൻഡി വ്യക്തമാക്കുന്നു. 

കൂടുതൽ പരിശോധനകൾക്കായി സ്രാവിനെ കടൽ ഗവേഷണ അധികൃതർക്ക് കൈമാറി. അതേസമയം, സ്രാവുകളിൽ ഒറ്റക്കണ്ണൻമാർ പിറക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന് ആൽബിനിസം കൂടി ഉണ്ടായിരുന്നു. ഇത് ആദ്യമായല്ല ഒറ്റക്കണ്ണനായ ഒരു സ്രാവിനെ പിടികൂടുന്നത്.