കുഞ്ഞിനെ വിഴുങ്ങിയെന്ന് സംശയം; കൂറ്റൻ പെരുമ്പാമ്പിനെ ജനം വലിച്ചിഴച്ചു; ഒടുവിൽ

snake-death-up
SHARE

കുഞ്ഞിനെ വിഴുങ്ങിയെന്ന് കരുതി നാട്ടുകാർ വലിച്ചിഴച്ച ഭീമൻ പെരുമ്പാമ്പ് ചത്തു. ഏകദേശം പത്തടിയോളം നീളം വരുന്ന പാമ്പാണ് നാട്ടുകാരുടെ ആക്രമണത്തിന് പിന്നാലെ ചത്തത്. ഉത്തർപ്രദേശിലാണ് സംഭവം. ഇരയെ വിഴുങ്ങിയ ശേഷം കരിമ്പിൻ തോട്ടത്തിൽ കിടന്നിരുന്ന പാമ്പിനെ ഒരു പെൺകുട്ടിയാണ് ആദ്യം കാണുന്നത്. പെൺകുട്ടി നാട്ടുകാരെ വിവരം അറിയച്ചതോടെ ജനക്കൂട്ടം പാഞ്ഞെത്തി.

പെരുമ്പാമ്പിന്റെ വയർ വീർത്തിരിക്കുന്നത് കണ്ടതോടെ വിഴുങ്ങിയത് മനുഷ്യ കുഞ്ഞിനെ ആണെന്ന് ചിലർ വാദിച്ചു. ഇതോടെയാണ് ജനം പാമ്പിനെ വലിച്ചിഴച്ചത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും പാമ്പിനെ ഉപദ്രവിക്കുന്നതിൽ നിന്നും ജനക്കൂട്ടത്തെ പിന്തിരിപ്പിച്ചില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഒടുവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥത്തെത്തിയാണ് പാമ്പിനെ ആൾക്കൂട്ടത്തിന്റെ കയ്യിൽ നിന്നും രക്ഷിച്ചത്. ഈ സമയം വിഴുങ്ങിയ ഇരയെ പാമ്പ് പുറന്തള്ളുകയും ചെയ്തു. മാനിനെയായിരുന്നു പാമ്പ് വിഴുങ്ങിയത്. തൊട്ടുപിന്നാലെ പാമ്പ് ചത്തു.  സംഭവത്തെ കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...