ഓൺലൈനായി ഒരു ഓണാഘോഷം; അതിർത്തി കടന്നും കേരളപെരുമ

കോവിഡ് കാലത്ത് എല്ലാം ഓണ്‍ലൈനാണ്. കൊച്ചിയില വിദ്യാലയങ്ങള്‍ ഓണാഘോഷവും വെര്‍ച്വലാക്കി മാറ്റി. അധ്യാപകരും വീട്ടിലിരിക്കുന്ന വിദ്യാര്‍ഥികളുംല്ലാം ഒത്തുചേര്‍ന്നാണ് ആഘോഷങ്ങള്‍. കാക്കനട് അസീസി വിദ്യാനികേതന്റെ ആഘോഷം കേരളത്തിന്റെ ഓണ്‍ലൈന്‍ അതിര്‍ത്തി കടന്നപ്പോള്‍ ഹിമാചല്‍ പ്രദേശ് കുളു കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ഥികളും പങ്കുചേര്‍ന്നു.

വീടായാലും വിദ്യാലയമായാലും ഓണം ഒത്തുചേരലിന്റെ ആഘോഷമാണ്. ഈ വര്‍ഷം പതിവ് തെറ്റി, മഹാമാരി പടര്‍ന്നു. സമൂഹിക അകലം മരുന്നായി മാറി. ഒത്തുചേരലെല്ലാം ഓണ്‍ലൈനായി. എന്നാല്‍ പിന്നെ ഓണാഘോഷം മാത്രമെന്തിന് മാറ്റിവയ്ക്കണം. കാക്കനാട് അസീസി വിദ്യാനികേഥന്‍ പബ്ലിക് സ്കൂളില്‍ അധ്യാപകരും വിദ്യാര്‍ഥികളും ചിന്തിച്ചതാണ്. ഗൂഗിള്‍ ജി സ്യൂട്ടിലൂടെ എല്ലാവരും ഒത്തുചേര്‍ന്നു.

അതിര്‍വരമ്പുകളില്ലാത്ത ഓണ്‍ലൈനില്‍ ഓണപ്പെരുമ കേരളവും കടന്നു.  വിദ്യാനികേതനിലെ കുട്ടികള്‍ക്കൊപ്പം ഹിമാചല്‍ പ്രദേശ് കുളു കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ഥികളും ആഘോഷത്തിന്റെ ഭാഗമായി. അകലെ നിന്നുള്ള പാട്ടുംപ്രകടനവുമെല്ലാ ആസ്വാദ്യമായിരുന്നു.

ഒരുമിച്ചിരുന്ന് തൂശനിലയില്‍ സദ്യയുണ്ണാനുള്ള അവസരം മാത്രം  വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായി....