മഴയത്ത് തണുത്തു വിറച്ച് തെരുവ് നായ; സ്കാർഫ് ഉൗരി പുതപ്പിച്ച് യുവതി: നൻമ: വിഡിയോ

മനുഷ്യനിലെ നൻമയുടെ ഉറവ ഇനിയും വറ്റിയിട്ടില്ലെന്ന് തെളിയിക്കുന്ന ദ്യശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്. മഴയത്ത് തണുത്ത് വിറച്ച് തെരുവില്‍ കിടക്കുന്ന നായയെ സഹായിച്ച യുവതിക്ക് ഇപ്പോൾ ലോകത്തിന്റെ വിവിധ കോണിൽ നിന്ന് ആശംസപ്രവാഹമാണ്. തുർക്കിയിൽ നിന്നാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. വിഡിയോ കാണാം.

മഴയത്ത് നനഞ്ഞുവിറക്കുന്ന നായയെ തന്റെ സ്‌കാര്‍ഫ് അഴിച്ച് പുതപ്പിക്കുന്ന യുവതിയെയാണ് വീഡിയോയില്‍ കാണുന്നത്. ദുയ്ഗു എൽമ എന്ന യുവതിയാണ് കാരുണ്യ പ്രവർത്തിയുെട പേരിൽ ഇപ്പോൾ ലോകത്തിന്റെ സ്നേഹം ഏറ്റുവാങ്ങുന്നത്. തുർക്കിയിലെ ഒരു ഒാൺലൈൻ മാധ്യമം അണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് സംഭവം നടന്നത്.