തെരുവുനായ വീട്ടിൽ കയറി ആക്രമിച്ചു: വീട്ടമ്മയുടെ ശരീരത്തിൽ 38 മുറിവുകൾ

പാമ്പാടിയിൽ തെരുവ് നായ വീട്ടിൽ കയറി ആക്രമിച്ച് പരുക്കേറ്റ വീട്ടമ്മ നിഷയുടെ ശരീരത്തിൽ 38 മുറിവുകൾ. തെരുവ് നായയെ ഓടിക്കാൻ ശ്രമിച്ച മകൾക്കും പരുക്കേറ്റു. സമീപത്തെ വീടുകളിലുള്ളവരെയും ആക്രമിച്ച നായ വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന 12 വയസുകാരന്റെ കാലിൽ കടിച്ചു.