തെരുവുനായ ആക്രമണം; പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടും ദുരിതം മാറാതെ വീട്ടമ്മ

തെരുവുനായയുടെ ആക്രമണത്തില്‍ കാലിന് ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ ഇന്നും വേദനസഹിച്ചു കഴിയുന്നു. കോഴിക്കോട് പൊറ്റമ്മല്‍ സ്വദേശി സലിലയാണ് പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടും ദുരിതം തീരാതെ കഷ്ടപ്പെടുന്നത്.

കഴിഞ്ഞമാസം രണ്ടിനാണ് സലിലയ്ക്ക് തെരുവ് നായയുടെ കടിയേല്‍ക്കുന്നത്. ഉച്ചയ്ക്ക് ബാങ്കിലേക്ക് പോകാനായി ഇറങ്ങിയ സലിലയെ പിന്നില്‍ നിന്നെത്തിയ നായ കടിക്കുകയായിരുന്നു. കാല്‍ മുട്ടിന് താഴെ മാംസം വരെ നായ കടിച്ചെടുത്തു. പിന്നെ ഒന്നരമാസത്തെ ആശുപത്രി ചികില്‍സ. കാല്‍ അനക്കാന്‍ വയ്യാതായതോടെ തയ്യല്‍ ജോലികള്‍ മുടങ്ങി. കഴിഞ്ഞയാഴ്ച കാലില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു. ഒന്നരലക്ഷത്തോളം രൂപ  ചെലവായി. സര്‍ക്കാര്‍ തലത്തില്‍ നിന്നും ഒരു സഹായവും കിട്ടിയില്ല. 

കോര്‍പറേഷനില്‍ നിന്ന് ഒരാളും അന്വേഷിച്ചതേയില്ല. തെരുവ് നായക്കളെ നിയന്ത്രിക്കാന്‍ നടപടിയെടുക്കുന്നവര്‍ അവയുടെ കടിയേറ്റ് ദുരിതത്തില്‍ കഴിയുന്നവരെക്കൂടി ഒാര്‍ക്കണമെന്നും സലില പറയുന്നു.