മക്കളുടെ മൃതദേഹം സംസ്കരിക്കാൻ സഹായിച്ച് അമ്മനായ; കണ്ണീര്‍ വിഡിയോ

മനുഷ്യരോളമോ അതിലേറെയോ കരുതലുള്ള ഒരു അമ്മനായയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വേദനയാകുകയാണ്. വാഹനമിടിച്ച് ചത്തുപോയ കുഞ്ഞുങ്ങള്‍ക്ക് കാവലായി ഒടുവിൽ, സംസ്കരിക്കാനെത്തിയ സന്നദ്ധപ്രവർത്തകരെ സഹായിക്കുന്ന അമ്മനായ. എവര്‍ഗ്രീന്‍ ബ്രീഡ് എന്ന ഫെയ്‌സ്ബുക്ക് പേജിൽ കഴിഞ്ഞ മാസമാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. 

കാറിലെത്തിയ ആരോ ആണ് നായയെയും കുഞ്ഞുങ്ങളേയും വഴിയില്‍ ഉപേക്ഷിച്ചത്. അപരിചിതമായ സ്ഥലത്ത് കുഞ്ഞുങ്ങൾക്ക് കാവലായി നിൽക്കുകയായിരുന്നു ഈ അമ്മനായ. എന്നാല്‍ പിന്നാലെ വന്ന വാഹനങ്ങള്‍ കുഞ്ഞുങ്ങളുടെ ജീവനെടുത്തു. 

ഒടുവില്‍ ചസന്നദ്ധപ്രവര്‍ത്തകര്‍ എത്തിയാണ് കുഞ്ഞുങ്ങളെ സംസ്‌കരിച്ചത്.  പിന്നാലെ ചെന്ന് കുഴിയിലേക്കിട്ട കുഞ്ഞുങ്ങള്‍ക്ക് മേല്‍ മണ്ണ് വാരിയിടുന്ന അമ്മനായയുടെ ദൃശ്യമാണ് കാഴ്ചക്കാരുടെ കണ്ണ് നിറക്കുന്നത്.

വിഡിയോ: 

https://www.facebook.com/evergreenbreed/videos/600551410598530