രാജ്യത്തോടും ഭർത്താവിനോടും കരുതൽ; സൈന്യത്തിൽ ചേർന്ന് ഭാര്യ; പെൺകരുത്ത്

അതിർത്തിയിലുണ്ടായ അപകടത്തിനിടെ വീരചരമംവരിച്ച മേജര്‍ പ്രസാദിന്റെ ഭാര്യയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭര്‍ത്താവിനോടും രാജ്യത്തോടുമുള്ള ആദര സൂചമായി മേജര്‍ പ്രസാദിന്റെ ഭാര്യ ഗൗരി പ്രസാദ് മഹാദിക് സെന്യത്തിൽ ചേർന്നിരുന്നു. ഇതിനെ പ്രശംസിച്ചാണ് കേന്ദ്രമന്ത്രി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്

2017 ല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ അപകടത്തിലാണ് മേജര്‍ മരിച്ചത്. അഭിഭാഷകയും കമ്പനി സെക്രട്ടറിയുമായ അവർ ഭര്‍ത്താവിന്റെ മരണശേഷം ആ ജോലി ഉപേക്ഷിക്കുകയായിരിരുന്നു.  തുടർന്ന് സേനയിൽ ചേരാനുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചു. ഈ വർഷം മാർച്ചിലാണ് ഗൗരി പ്രസാദ് സേനയുടെ ഭാഗമായത്.ഓഫീസേഴ്‌സ് ട്രെയിനിംഗിന് അക്കാദമിയിലെ പരിശീലനത്തിന് ശേഷം ഗൗരി ലെഫ്റ്റനന്റായാണ് ചുമതലയേറ്റത്.രണ്ടാം ശ്രമത്തിലാണ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ പരീക്ഷയില്‍ ഉയർന്ന റാങ്കോടെ ഗൗരി പ്രസാദ് യോഗ്യത നേടിയത്.

ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ കരുത്തുറ്റ പ്രതീകമാണ് ഗൗരി. അവരുടെ അസാധാരമായ കഥ അഭിമാനമാണെന്നും സ്മൃതി ഇറാനി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. ഇന്ത്യൻ സ്ത്രീകളുടെ തകർക്കാനാവാത്ത കരുത്തിനു പ്രതീകമയാണ് സ്മൃതി ഇറാനി ഗൗരിയുടെ തീരുമാനത്തെ വിശേഷിപ്പിച്ചത്. യഥാർഥ കരുത്തെന്താണെന്ന് തെളിയിക്കുന്നതിനായുള്ള ജീവിതമാണ് ഗൗരി പ്രസാദ് മഹാദികിന്റേതെന്നും കേന്ദ്രമന്ത്രി പറയുന്നു.

2015 ലാണ് പ്രസാദും ഗൗരിയും തമ്മില്‍ വിവാഹിതരാകുന്നത്. സേനയിൽ ചേരാനെടുത്ത തീരുമാനത്തെക്കുറിച്ച് അവർ പറയുന്നതിങ്ങനെ. 'ജീവിതാവസാനം വരെ ഇങ്ങനെ കരഞ്ഞുകൊണ്ടിരിക്കാനാവില്ല. അത് എൻറെ ഭർത്താവിൻറെ ഓർമ്മകളെപ്പോലും വേദനിപ്പിക്കും. അദ്ദേഹത്തെ നിന്ദിക്കുന്നതിന് തുല്യമാണ്. അതിനാൽ അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ക്കായി ജീവക്കാൻ തീരുമാനിച്ചിരികക്ുകയാണ് ഞാൻ.