ഇഞ്ചി, വെള്ളുത്തുള്ളി, തേൻ...; 'കൊറോണ' മരുന്ന് വിറ്റ വ്യാജ വൈദ്യൻ അറസ്റ്റിൽ

കോവിഡ് 19 രോഗത്തിനു മരുന്നുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് കുപ്പിയിൽ നിറച്ച ദ്രാവകം വിൽപന നടത്താൻ ശ്രമിച്ച വ്യാജ വൈദ്യനെ അറസ്റ്റ് ചെയ്തു. കാസർകോട് വിദ്യാനഗർ ചാല റോഡിലെ കെ.എം.ഹംസ (49)യെയാണ് വിദ്യാനഗർ പൊലീസ് അറസറ്റ് ചെയ്തത്. 

കല്ലുകെട്ട് മേസ്തിരിയാണു ഹംസ. ഇഞ്ചി, വെള്ളുത്തുള്ളി, തേൻ, കറുവപ്പട്ട എന്നിവ ചേർത്ത് ചൂടാക്കിയുള്ള മിശ്രിതം കുപ്പിയിലാക്കി വിൽക്കാൻ തയാറാക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. ഒരു ലീറ്റർ കുപ്പിക്ക് 220 രൂപയും അരലീറ്ററിനു 110 രൂപയും ഈടാക്കാനായിരുന്നു ലക്ഷ്യം. കോവിഡ് 19 രോഗത്തിനെതിരെയുള്ള മുൻകരുതൽ മരുന്നാണെന്ന വ്യാജേന കർണാടകയിലെ ഷെയ്ഖ് നിർദേശിച്ച മരുന്നാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് വിൽപന നടത്താൻ ഒരുങ്ങിയത്.