‘എന്റെ സ്വന്തം നഞ്ചമ്മ’; കാല്‍ തൊട്ട് സുരേഷ് ഗോപി; 'കോടീശ്വരനി'ലെ കണ്ണീർ കാഴ്ച

nanjamma-kodeeswaran
SHARE

മഴവിൽ മനോരമയിൽ സുരേഷ് ഗോപി അവതാരകനായെത്തുന്ന നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടിയിൽ അതിഥിയായി വൈറൽ ഗായിക നഞ്ചമ്മ. ഗായിക എത്തുന്ന എപ്പിസോഡിന്റെ പ്രോമോ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. നഞ്ചമ്മയെ ആലിംഗനം ചെയ്തുകൊണ്ടാണ് സുരേഷ് ഗോപി വേദിയിലേക്കു സ്വീകരിച്ചത്. 

‘എന്റെ സ്വന്തം നഞ്ചമ്മ’ എന്നാണ് താരം ഗായികയെ അഭിസംബോധന ചെയ്തത്. 

സുരേഷ് ഗോപിയെ സാറെ എന്നു വിളിച്ച നഞ്ചമ്മയോട് താൻ ആരാണെന്ന് അറിയാമോ എന്നു താരം ചോദിക്കുന്നുണ്ട്. അറിയാം സാറെ എന്നു ചിരിച്ചു കൊണ്ട് ഗായിക മറുപടിയും പറഞ്ഞു. താൻ കോടീശ്വരൻ പരിപാടിയിലാണ് വന്നതെന്നും അറിയാമെന്ന് നഞ്ചമ്മ കൂട്ടിച്ചേർത്തു. 

തന്നെ ഏറ്റവും വിഷമിപ്പിച്ച ‘ദൈവമകളെ’ എന്ന ഗാനം ന‍ഞ്ചമ്മ വേദിയിൽ പാടുന്നതിന്റെ ഭാഗവും പ്രൊമോ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പാട്ട് കേട്ടപ്പോൾ സുരേഷ് ഗോപിയുടെയും സദസിലുള്ളവരുടെയും ദു:ഖഭാവവും കാണാം. ആ പാട്ട് പാടുമ്പോൾ തനിക്ക് കരച്ചിൽ വരാറുണ്ടെന്ന് നഞ്ചമ്മ നേരത്തെ പറഞ്ഞിരുന്നു. വേദിയിൽ വച്ച് ഗായികയുടെ കാൽ തൊട്ട് വന്ദിക്കുന്ന സുരേഷ് ഗോപിയെയും വിഡിയോയിൽ കാണാം.

മലയാള ചലച്ചിത്ര ഗാനലോകത്ത് ഇതിനോടകം തരംഗമായി മാറിയിരിക്കുകയാണ് നഞ്ചമ്മ. പൃഥ്വിരാജും ബിജു മേനോനും ഒരുമിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നഞ്ചിയമ്മ പാടിയ പാട്ട് വൈറലായതോടെ ഗായികയ്ക്ക് ആരാധകരെയും നേടാനായി. പൃഥ്വിരാജിനെയും ബിജു മേനോനെയും അറിയാത്ത നഞ്ചമ്മയെ കാണാൻ ഇരു താരങ്ങളും ഒരുമിച്ചെത്തിയതിന്റെ വിഡിയോ സമൂഹമാധ്യമലോകം ഏറ്റെടുത്തിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...