മേളം നയിച്ച്, കൊട്ടിക്കയറി വരന്‍; ഇലത്താളം കൊട്ടി ആവേശമേറ്റി വധു; വൈറൽ വിഡിയോ

വിവാഹവിഡിയോകൾ പലതും വൈറലാകുന്ന കാലമാണ്. ഇപ്പോൾ യൂട്യൂബിൽ തരംഗമായിരിക്കുന്ന സഖിൽ–ലക്ഷ്മി വിവാഹ വിഡിയോയുടെ ഹൈലൈറ്റ് ഒരൽപം വ്യത‌്യസ്തവുമാണ്. സാധാരണ സുഹൃത്തുക്കൾ ആഘോഷമാക്കുകയും മുന്നിൽ നിന്നു നയിക്കുകയും ചെയ്യുകയാണ് പതിവെങ്കിൽ ഇവിടെ നേതാവ് കല്യാണച്ചെക്കൻ തന്നെ ആയിരുന്നു. കൂട്ടിന് വധു കൂടി എത്തിയതോടെ ആവേശം പതിൻമടങ്ങായി. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഉത്സവപ്പറമ്പിൽ ചെന്ന പ്രതീതിയുണ്ടാകും ഈ വിഡിയോ കണ്ടാൽ. 

പുറത്തെ വേദിയിൽ ശിങ്കാരി മേളം ആസ്വദിച്ചു നിൽക്കുന്ന വരനും വധുവും. മേളക്കാരിൽ ഒരാൾ വന്നു വിളിച്ചപ്പോൾ കോട്ടും കണ്ണടയും മാറ്റി വരൻ വേദിയിലേക്ക് കയറുന്നതു കണ്ടപ്പോൾ ഒന്നു കൊട്ടി തിരിച്ചു വരും എന്നേ പലരും കരുതിയുള്ളൂ. എന്നാൽ ശിങ്കാരി മേളത്തിന്റെ നായകസ്ഥാനം ഏറ്റെടുത്ത് വരൻ കൊട്ടിക്കയറി. മേളം മുറുകി. പക്ഷേ, അതുകൊണ്ടും തീർന്നില്ല. വധുവിനെ വേദിയിലേക്ക് െകാണ്ടു വന്ന് ഇലത്താളം കയ്യിൽ കൊടുത്തു. അതോടെ താളവും മുറുകി. പുത്തൻ മേളക്കാരുടെ ശൈലിയിൽ ചുവടുകളുമായി ഇരുവരും ശിങ്കാരമേളടീമിനൊപ്പം കൊട്ടിക്കയറി.

വിഡിയോ കാണാം.