ഈ പുതുവര്‍ഷം തുടങ്ങാൻ 10 'സാധാരണ' റെസല്യൂഷൻസ് ഇതാ

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ലോകം. പുതുവർഷത്തിൽ പലരും ചെയ്യുന്ന ഒന്നാണ് ന്യൂ ഇയർ റെസല്യൂഷൻ എടുക്കുക എന്നത്. നാളിതുവരെയുള്ള പല കാര്യങ്ങളിലും മാറ്റം വരുത്താൻ പ്രതിജ്ഞ എടുക്കുന്നതാണ് ഇത്. ചിലർ ഇതിൽ വിജയിക്കും. പ്രതി‍ജ്ഞ പാളിപ്പോകുന്നവരും ഉണ്ട്. പലരും എന്ത് പ്രതിഞ്ജയാണ് എടുക്കേണ്ടത് എന്ന് ആശങ്കപ്പെട്ടിരിക്കുകയും ആകാം. അങ്ങനെയുള്ളവർക്കായി ചില റെസല്യൂഷൻ ടിപ്സ് ഇതാ.

1 വ്യായാമം/ ജിമ്മിൽ പോകും– ഇത് പൊതുവായി പലരും എടുക്കുന്ന ഒരു പ്രതിഞ്ജ ആണ്. ജിമ്മിൽ അംഗത്വം എടുക്കുമെന്നും കൃത്യമായി വ്യയാമം ചെയ്യുമെന്നും ആരോഗ്യം വീണ്ടെടുക്കുമെന്നുമാണ് പ്രതിഞ്ജ. 'ഫിറ്റ്' ആയി ഇരിക്കുക എന്നതിൽ പരം നല്ലൊരു പ്രതിഞ്ജ വേറെ ഇല്ല.

2 അവധിക്കാലം ആഘോഷമാക്കുക– പലരും പുതുവര്‍ഷം പ്രമാണിച്ച് വിനോദ യാത്രകൾ പോകാറുണ്ട്. അതുമാത്രമല്ല വർഷമുനീളം അവധിക്കാലത്ത് യാത്രകൾ പോകാം എന്നത് നല്ലൊരു തീരമാനമാണ്. ബന്ധുക്കളും സുഹൃത്തുക്കളെയും കൂടെ കൂട്ടാം.

3 ധാരാളം പുസ്തകങ്ങൾ വായിക്കും- ഈ പ്രതിഞ്ജ കുറച്ച് ബുദ്ധിമുട്ടാകും. കാരണം എല്ലാം വിരൽ തുമ്പിൽ ലഭിക്കുന്ന സ്മാർട്ഫോണുകളുടെ കാലത്ത് വായന അന്യം നിൽക്കുന്നു. എന്നാൽ പുസ്കം വായിക്കുന്നത് വഴി ഭാഷ മിച്ചപ്പെടും, പുതിയ അറിവുകൾ ലഭിക്കും. കൂടുതൽ വായിച്ചാൽ കൂടുതൽ വീക്ഷണങ്ങൾ മനസ്സിലാക്കാം. 

4 പുകവലി നിർത്തും– ഇത് പല പുകവലിക്കാരും എല്ലാ വർഷാവസാനവും എടുക്കുന്ന പ്രതിഞ്ജയാണ്. നിറവേറ്റാനാണ് ബുദ്ധിമുട്ട്. ഈ ന്യൂ ഇയർ അതിനൊരു മാറ്റമാകട്ടെ. കാലാവസ്ഥാ, ആരോഗ്യ പ്രശ്നങ്ങൾ കൂടുന്ന ഇക്കാലത്ത് പുകവലി ഉപേക്ഷിക്കുന്നത് നിങ്ങൾക്ക് മാത്രമല്ല ചുറ്റുപാടിനും ഗുണകരമാണ്. 

5 വിരസത നിറഞ്ഞ ജോലി ഉപേക്ഷിക്കും- വിരസമായ കഠിനമായ ജോലി ചെയ്യുന്നവരാണോ. എങ്കിൽ അതങ്ങ് പോകട്ടെ എന്ന് കരുതാം. ജീവിക്കാൻ വേറെ വഴി കണ്ടെത്തണം. ഒരു വാതിൽ അടയുമ്പോൾ മറ്റൊന്ന് തുറക്കുമെന്നാണല്ലോ..

6 കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാം- സാങ്കേതിക വിദ്യകൾ ലോകത്തെ നമ്മുടെ കൈക്കുള്ളിൽ ഒതുക്കിയിരിക്കുകയാണ്. അതോടെ കുടുംബങ്ങളിൽ അകലവും കൂടി. ഈ വർഷം ആ വിടവ് നികത്താം. കുടുംബാംഗങ്ങൾക്കൊപ്പമുള്ള നിമിഷങ്ങൾ അസ്വാദ്യകരമാക്കാം. വീട്ടുകാർ കുടെയുണ്ടെന്ന തോന്നൽ ജീവിതത്തെ സുഗമമാക്കും.

7 സന്നദ്ധ പ്രവർത്തനങ്ങൾ– സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാം. ഇന്നു വരെ പലരും അവനവന് വേണ്ടിയാകും ജീവിച്ചത്. കുറച്ച് സമയം കനിവ് അർഹിക്കുന്നവർക്ക് വേണ്ടി മാറ്റി വയ്ക്കാൻ തീരുമാനിക്കാം. 

8 വസ്ത്രങ്ങൾ ദാനം ചെയ്യും- ആവശ്യക്കാർക്ക് പഴയ വസ്ത്രങ്ങൾ ദാനം ചെയ്യാം. നമ്മുടെ വീടുകളിൽ ഉപയോഗിക്കാത്ത വസ്ത്രങ്ങൾ കുന്നുകൂടി കിടക്കുന്നുണ്ടാകും. അതിൽ നിന്നും നല്ലത് തിരഞ്ഞ് ദാനം ചെയ്യാം.

9 അനുഭവങ്ങൾ കുറിക്കാം- ഡയറി എഴുതുക എന്നത് പലരും തുടങ്ങുന്ന ശീലമാണ്. നമ്മുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും ഉത്തമമായ പ്രതിഞ്ജയാണ് ഇത്. നിങ്ങളുടെ ആഗ്രഹങ്ങൾ, പരാതികൾ, ആക്ഷേപങ്ങൾ എല്ലാം കുറിക്കാം. അത് മനസ്സിനെ ശാന്തമാക്കും എന്നതിൽ സംശയമില്ല.

10 ധാരാളം വെള്ളം കുടിക്കും– ജീവിതത്തിലെ ഓട്ടപ്പാച്ചിലിനിടയിൽ പലരും ഒഴിവാക്കുന്ന ശീലം. എന്നാൽ ഏറ്റവും അവശ്യമായതും. വെള്ളം കുടിക്കാത്തതാണ് പല ആരോഗ്യ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം. ദീവസവും 8 ഗ്ലാസ് വെള്ളം ഉറപ്പാക്കുക. മനസും ശരീരവും കുളിർക്കട്ടെ.