അമ്മയ്ക്കൊപ്പം ക്യൂട്ടായി ഇസ്ഹാൻ; ചിത്രം പങ്കുവച്ച് സാനിയ; ഏറ്റെടുത്ത് ആരാധകർ

ടെന്നീസ് താരം സാനിയ മിർസയുടെയും പാക് ക്രിക്കറ്റ് താരം ഷൊഹൈബ് മാലിക്കിന്റെയും കുഞ്ഞ് ഇസ്ഹാന് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യൽ മീഡിയയിൽ ഇസ്ഹാന്റെ ഫോട്ടോകൾ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്.

ഇസ്ഹാനൊപ്പമുള്ള സുന്ദര നിമിഷങ്ങൾ ഇപ്പോൾ പങ്കു വച്ചിരിക്കുകയാണ് അമ്മ സാനിയ. തന്റെ പുതിയ മഞ്ഞ ഗൗണിൽ ഉള്ള ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുമ്പോഴാണ് ഇസ്ഹാൻ അമ്മയ്ക്കൊപ്പം ചേർന്നിരിക്കുന്നത്. ക്യൂട്ട് ചിത്രങ്ങളെന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. അനിയത്തി അനം മിർസ ‍ഡിസൈൻ ചെയ്തിരിക്കുന്ന ഗൗണാണ് ഇത്.