വാതിൽപ്പടിയിൽ അവരെയും കാത്ത്; അനാഥാലയത്തിലെ കണ്ണു നിറയും കാഴ്ച

രാജ്യത്ത് ഉപേക്ഷിക്കപ്പെട്ടതോ മാതാപിതാക്കൾ നഷ്ടപ്പെട്ടതോ ആയ കുട്ടികൾക്ക് അഭയം നൽകുന്ന നിരവധി അനാഥാലയങ്ങളുണ്ട്. ഒരു ദിവസം ആരെങ്കിലുമൊക്കെ തങ്ങളെ ദത്തെടുക്കാൻ വരുമെന്നും ജൻമം നൽകിയതല്ലെങ്കിലും, തങ്ങളെ നോക്കാനും ഒരിക്കൽ മാതാപിതാക്കൾ ഉണ്ടാകുമെന്നും ഇവരിൽ പലരും സ്വപ്നം കാണുന്നുണ്ടാകും. അത്തരത്തിലൊരു കാഴ്ചയാണ് സോഷ്യൽ ചുവരിൽ കണ്ണു നിറക്കുന്നത്. 

ദത്തെടുക്കാൻ വരുന്ന മാതാപിതാക്കളെ നോക്കി ഒരു കൊച്ചു പെൺകുട്ടി ജനാല വാതിൽക്കൽ കാത്തിരിക്കുന്നതാണ് ചിത്രത്തിൽ. 'ഡോർ ഓഫ് ഹോപ്' എന്ന അനാഥാലയത്തിന്റെ ട്വിറ്റർ ഹാൻഡിലിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. 'ഈ ലോകത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ് മാതാപിതാക്കൾ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.