കേരള–കശ്മീര്‍: റോഡും ബൈക്കും പിന്നെ ഒറ്റയ്ക്കൊരു ലക്ഷ്മിയും: വിഡിയോ

പാലക്കാട് അഗ്രഹാരത്തിൽ നിന്ന് അച്ഛന്റെ അനുഗ്രഹവും വാങ്ങിയിറങ്ങുമ്പോൾ  ലക്ഷ്മിക്ക് ഉറപ്പായിരുന്നു ഇന്ത്യ ചുറ്റിയിട്ടേ ഇനി മടങ്ങിയെത്തൂ എന്ന്്. സ്വന്തം പൾസറിൽ ഒറ്റക്കിറങ്ങിയപ്പോൾ കയ്യിൽ 3000 രൂപയും നിറയെ ആത്മവിശ്വാസവും. അവധിയെടുക്കാതെ, രാത്രികളിൽ തന്റെ ജോലിയും പൂർത്തിയാക്കി. 

മണാലിയെത്തി, ലേ ലഡാക് വഴി കർദൂംഗ് ലാ കയറി, കശ്മീർ വഴി തിരിച്ചിറങ്ങി, 59 ദിവസമെടുത്താണ് ലക്ഷ്മി യാത്ര പൂർത്തിയാക്കിയത്. കൊതിപ്പിക്കുന്ന ആ യാത്രയെക്കുറിച്ച് ലക്ഷ്മി പറയുന്നു. വിഡിയോ കാണാം