അച്ഛന്റെ സമ്മാനം; തുള്ളിച്ചാടി പെൺകുട്ടി; ഒന്നിച്ച് പ്രാർഥന; ഊഷ്മളം വിഡിയോ

കുട്ടികള്‍ക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കുന്നത് മാതാപിതാക്കൾക്ക് ഇഷ്ടമുള്ള കാര്യമാണ്. അവരുടെ ആഹ്ളാദം കാണുമ്പോൾ മാതാപിതാക്കളുടെ സന്തോഷം ഇരട്ടിയാകും. അത്തരത്തിലൊരു വിഡിയോ ആണിത്. 

''സന്തോഷത്തിന് മെഴ്സിഡിസ് കാര്‍ ആവശ്യമില്ല'' എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററിൽ‌ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വിഡിയോയിൽ കാണുന്ന സ്ഥലം ഏതാണെന്ന് വ്യക്തമല്ല. അച്ഛൻ വാങ്ങിത്തന്ന സൈക്കിൾ കണ്ട് തുള്ളിച്ചാടുന്ന പെൺകുട്ടിയ കണ്ട് ഈ പിതാവിന്റെ മുഖത്തും സന്തോഷം വിടരുകയാണ്. തുടർന്ന് ഇരുവരുമൊന്നിച്ച് പ്രാർഥിക്കുന്നതും കാണാം....