പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതിനിടെ തൊഴിലാളിയുടെ കഴുത്തില്‍ പാമ്പ് ചുറ്റി. ഒപ്പമുണ്ടായിരുന്നവര്‍ ധൈര്യം കൈവിടാതെ പാമ്പിനെ വേര്പിടുത്തിയതിനാല് ജീവന് രക്ഷിക്കാനായി. തിരുവനന്തപുരം നെയ്യാര്‍ ഡാം സ്വദേശി ഭുവനചന്ദ്രനാണ് പെരുമ്പാമ്പിന്റ വായില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
നെയ്യാര്‍ ഡാമിലെ സ്വകാര്യ കോളേജ് പരിസരം വൃത്തിയാക്കാനെത്തിയതായിരുന്നു അന്‍പത്തിയഞ്ചംഗ തൊഴിലുറപ്പു സംഘം. കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടത്. വനപാലകരെത്തും മുമ്പെ പാമ്പിനെ പിടികൂടി ചാക്കിലാക്കാന്‍ ശ്രമം തുടങ്ങി. പാമ്പിന്റ മധ്യഭാഗം പിടിച്ചിരുന്ന ഭുവനചന്ദ്രന്റ കൈയില്‍ നിന്ന് പാമ്പിലുള്ള പിടിവിട്ടു. ഇതോടെ പാമ്പ് വാല് ഭുവനചന്ദ്രന്റ കഴുത്തില്‍ ചുറ്റി.
ഇതു കണ്ട തൊഴിലാളികളില്‍ ഒരാള്‍ പാമ്പിന്റെ കഴുത്തിലും മറ്റൊരാള്‍ വാലിലും പിടിച്ചു വേര്‍പ്പെടുത്തി. തുടര്‍ന്ന് പെരുമ്പാമ്പിനെ ചാക്കിലാക്കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഭുവനചന്ദ്രന് നായരുടെ കഴുത്തിന് നിസാര പരുക്കുണ്ട്.