അന്ന് കത്തി വിൽക്കാൻ വീടുകൾ കയറി ഇറങ്ങി; ഇന്ന് കോടികളുടെ ആദായമുള്ള സംരംഭക

chinu
SHARE

അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ജീവിതമാണ് ചിനു കാലയുടെത്. വീടുകൾ തോറും  കയറി  കത്തിയും മറ്റ് വീട്ടുപകരണങ്ങളും വിറ്റായിരുന്നു ഈ പെൺകുട്ടിയുടെ തുടക്കം. ഇന്ന് പ്രതിവർഷം ഏഴരകോടി ടേണോവറുള്ള കമ്പനിയുടെ ഉടമയാണ് ചിനു. 15ാംമത്തെ വയസ്സിൽ വീട് വിട്ടിറങ്ങി. അന്ന് രണ്ട് ജോഡി വസ്ത്രങ്ങൾ മാത്രമായിരുന്നു കൈമുതൽ. 20 രൂപ വാടകയിൽ ഒരു ഡോർമെറ്ററിയിൽ താമസിച്ചു.

 പലപ്പോളായി പല ജോലികൾ ചെയ്തു. ഹോട്ടലിലെ വെയ്റ്ററസായി, ആ ജോലിയിൽ നിന്ന് 20 മുതൽ 60 രൂപ വരെ സമ്പാദിച്ചു. സെയിൽസ് ജോലികൾ ചെയ്ത് സൂപ്പർവൈസറായി ഉയർന്ന ചിനു പിന്നീട് പരിശീലകയായ സൂപ്പർവൈസറായി.

മൂന്നു വർഷം കൊണ്ട് സ്ഥിര സമ്പാദ്യം നേടാൻ ഇവർക്ക് ആയി. എന്നാൽ ഒൗദ്യോഗികമായി വിദ്യാഭ്യസം നേടാൻ ചിനു സാധിച്ചിട്ടില്ല. സംരഭക മോഹം എന്നും ഇവർ ഉള്ളിൽ കൊണ്ട് നടന്നിരുന്നു. 2004-ൽ അമിത് കാലയെ വിവാഹം ചെയ്തതോടെ ചിനു ബാംഗ്ലൂരിലേക്ക് പോയി. സുഹ്യത്തുക്കളുടെ പ്രചോദനത്തിൽ ഗ്ലാഡ്റാഗ്സിന്റെ മിസ്സിസ്സ്് ഇന്ത്യ വേദിയിലെത്തി. 

മത്സരത്തിലെ ഫൈനലിസ്റ്റ് ആയ ഇവർക്ക് നിരവധി അവസരങ്ങൾ തേടിയെത്തി, ഇതോടെയാണ് ചിനു റൂബൻസ് എന്ന ഫാഷൻ ആക്സസറി ബ്രാൻഡിന്റെ പിറവി. 2016-17 ൽ 56 ലക്ഷമായിരുന്നു വരുമാനം. ഇന്ന് 7.5 കോടിയിലേക്ക് വിൽപന വരുമാനം വർദ്ദിച്ചു. 25 ഒാളം പേർ ചിനുവിന് കീഴിൽ ജോലി ചെയ്യുന്നു. തുടക്കത്തിലെ കഷ്ടപ്പാടുകളാണ് തന്റെ ജീവിത വിജയമന്ത്രയെന്ന് ചിനു പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...