അതിർവരമ്പുകൾ ഭേദിച്ചു; ഇന്ത്യ-പാക് പെൺകുട്ടികൾക്ക് ഇത് 'പ്രണയസാഫല്യം': ചിത്രങ്ങൾ

 അതിർത്തികളിൽ എത്ര പോർ വിളികൾ മുഴങ്ങിയാലും പ്രണയത്തിന് അതിർവരമ്പുകൾ ഉണ്ടാകുമോ? ഇല്ലെന്ന് തെളിയിക്കുന്നതാണ് ഇന്ത്യ-പാക് ലെസ്ബിയൻ ദമ്പതികളുടെ ഇക്കഥ. കാലിഫോർണിയയിൽ ആയിരുന്നു വിവാഹം. ഇവരുടെ വിവാഹ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.  ഇരുവര്‍ക്കും നിറഞ്ഞ ആശംസകളും ഏകുകയാണ് സൈബർ ലോകം.

സൈമ പാക്കിസ്ഥാൻ സ്വദേശിയും ബിയാൻസ കൊളംബിയയിലും വേരുകളുള്ള ഇന്ത്യൻ വംശജയുമാണ്. ഇവർ കണ്ടുമുട്ടുന്നത് അമേരിക്കയിൽ വച്ചാണ്. കുടുംബങ്ങളും കൂട്ടുകാരുമൊത്ത് ആഘോഷപൂർവം ആയിരുന്നു വിവാഹം. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. 

രണ്ട് സംസ്കാരങ്ങളുടെയും രാജ്യങ്ങളുടെയും സംഗമവേദി ആയിരുന്നു വിവാഹം. നിനക്കൊപ്പം ജീവിതം കൂടുതൽ മധുരകരമായിരിക്കും എന്ന കുറിപ്പോടെ ബിയാൻസയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ബിയാൻസ സാരിയിലും സൈമ ഷെർവാണിയും ധരിച്ചായിരുന്നു ചടങ്ങിലെത്തിയത്.