'മൂന്നെണ്ണം പൊളിഞ്ഞു; ഇപ്പോള്‍ നാലാമത്തെ പ്രണയത്തില്‍’; തുറന്നുപറഞ്ഞ് ജൂഹി

juhi1
SHARE

ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയയായ താരമാണ് ജൂഹി റസ്തഗി. ജൂഹിക്ക് ഒരുപാട് ആരാധകരുണ്ട്. എന്നാൽ അടുത്തിടെ ജൂഹി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത് തന്റെ പ്രണയത്തിന്റെ പേരിലായിരുന്നു. ഇപ്പോഴിതാ പ്രണയം തുറന്നു സമ്മതിച്ചിരിക്കുകയാണ് ജൂഹി. 

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ജൂഹി പ്രണയവാർത്ത സ്ഥിരീകരിച്ചത്.

‘‘ആദ്യത്തേതും രണ്ടാമത്തെയും മൂന്നാമത്തേയും പ്രണയം പൊട്ടി പാളീസായി...നാലാമത്തേത് തുടര്‍ന്നു കൊണ്ടു പോകുന്നുണ്ട്. ഇനിയത് പാളീസാകുമോ എന്നെനിക്കറിയില്ല.’’ - എന്നായിരുന്നു പ്രണയത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് താരത്തിന്റെ മറുപടി.

juhi3

ഫോണിലെ അവസാന കോളും മെസേജും ആരുടേതെന്ന് അവതാരക ചോദിച്ചപ്പോള്‍ അത് രണ്ടും റോവിന്റേതാണെന്നും ജൂഹി മറുപടി നല്‍കി.

ഡോക്ടറും ആർട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ജൂഹി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. അന്ന് ജൂഹിക്കൊപ്പം നില്‍ക്കുന്ന ചെറുപ്പക്കാരൻ ആരാണെന്നറിയാൻ ആരാധകര്‍ ആകാംക്ഷ പ്രകടിപ്പിച്ചിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...