ഓര്‍ഗാനിക് പച്ചക്കറിക്കുള്ളില്‍ ജീവനുള്ള തവള; വിഡിയോ

കണ്ടാല്‍ നല്ല ഫ്രഷ് ആയ ഓര്‍ഗാനിക് പച്ചക്കറി. പക്ഷേ, അകത്ത് നല്ല പിടക്കുന്ന തവള. കെട്ടുകഥയല്ല, നടന്നതാണ്. 

വിസ്കോസിനിലാണ് സംഭവം. വൈകുന്നേരത്തെ ഭക്ഷണം ഉണ്ടാക്കുന്നതിനായി കടയില്‍ നിന്നു വാങ്ങിയ ഓര്‍ഗാനിക് പച്ചക്കറിയുടെ ബോക്സ് തുറന്നപ്പോളാണ് ജീവനുള്ള തവളയെ കണ്ടത്. സംഭവത്തിന്റെ വിഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.