സന്തോഷിപ്പിച്ച് കരയിപ്പിച്ച പാവ; മകളുടെ സമ്മാനം; കണ്ണു നിറഞ്ഞ് അച്ഛൻ

പിതൃദിനത്തില്‍ മകൾ നൽകിയ സമ്മാനം കണ്ട് കണ്ണുനിറ‍ഞ്ഞ് അച്ഛൻ. ഫ്ലോറിഡ സ്വദേശി അനഡേല്‍മോ അപോന്‍റിന് മകള്‍ കസേന്ദ്ര നാപിയര്‍ നൽകിയത് വ്യത്യസ്ത സമ്മാനം– ഒരു പാവ. പാവ സമ്മാനമായി നൽകുന്നതിൽ എന്തു വ്യത്യസ്തതയെന്ന് ചിന്തിക്കാൻ വരട്ടെ. സാധാരണ പാവയല്ലിത്. അച്ഛനെ സന്തോഷം കൊണ്ട് കരയിപ്പിച്ച പാവയാണിത്. 

വർണക്കടലാസിൽ പൊതിഞ്ഞാണ് മകൾ അച്ഛന് പാവ സമ്മാനമായി നൽകിയത്. തുറന്നുകഴിഞ്ഞപ്പോൾ പാവയിൽ അമർത്തിയപ്പോളാണ് മകളുടെ ശബ്ദം അതിൽ നിന്നും കേൾക്കാൻ തുടങ്ങിയത്.

ആദ്യ അമർത്തലിൽ 'ഹാപ്പി ഫാദേഴ്‍സ് ഡേ' എന്ന ആശംസ. രണ്ടാമത് അമർ‌ത്തിയപ്പോൾ 'അച്ഛനറിയുമോ ഞങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടാകാന്‍ പോകുന്നു' എന്ന സന്തോഷവാർത്ത. അതുകൂടി കേട്ടപ്പോൾ അനഡേല്‍മോയുടെ കണ്ണു നിറഞ്ഞു.  പാവയെ കെട്ടിപ്പിടിച്ച് കരഞ്ഞു.