നായകളുടെ പിന്നാലെയോടി കുട്ടിയാന; ചെളിയിൽ വീണ് ചമ്മി; മടക്കം; വിഡിയോ

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി കുട്ടിയാനയുടെ ചമ്മല്‍ വിഡിയോ. നായ്ക്കളുടെ പിന്നാലെ ഓടി ചെളിയിൽ വീഴുന്ന ആനക്കുട്ടിയാണ് വിഡിയോയിലെ താരം. ചെളിയിൽ നിന്ന് ഏറെ ബുദ്ധിമുട്ടിയാണ് എഴുന്നേല്‍ക്കുന്നതും. നായ്ക്കള്‍ ചമ്മിമടങ്ങുന്ന ആനക്കുട്ടിക്ക് പിന്നാലെ കൂടുന്നതും കാണാം.