പിറന്നാൾ ആഘോഷം അതിരുവിട്ടു; സിംഹത്തിന്റെ മുഖത്ത് കേക്ക് വലിച്ചെറിഞ്ഞ് ഉടമ; വിഡിയോ

വീട്ടിൽ വളർത്തുന്ന അരുമ സിംഹത്തിന്റെ മുഖത്ത് കേക്ക് വലിച്ചെറിഞ്ഞ് ഉടമ. കുർദിഷ് സ്വദേശിയായ ബ്രിഫ്കാനിയെന്ന യുവാവാണ് സിംഹത്തിന്റെ മുഖത്ത് കേക്ക് വലിച്ചെറിഞ്ഞത്.

പിറന്നാൾ ആഘോഷം അതിരുകടന്നപ്പോഴായിരുന്നു ബ്രിഫ്കാനിയുടെ പ്രകടനം. ഇദ്ദേഹത്തിന്റെ സുഹൃത്തുകളും ചുറ്റുമുണ്ടായിരുന്നു. ലിയോ എന്ന വളർത്തുസിംഹത്തിന്റെ മുഖത്താണ് ഇയാൾ കേക്ക് വലിച്ചെറിഞ്ഞത്. ചുറ്റുംകൂടി നിൽക്കുന്ന യുവാക്കളും സിംഹത്തിന് നേരെ പേപ്പർ പ്ലേറ്റുകളും മറ്റും എറിയുന്നതും വിഡിയോയിൽ കാണാം. വിഡിയോ വൈറലായതോടെ ബ്രിഫ്കാനി കാണിക്കുന്നത് ക്രൂരതയാണെന്ന് പറഞ്ഞ് നിരവധിപേർ രംഗത്ത് വന്നു.

എന്നാൽ താൻ സിംഹത്തെ ദ്രോഹിച്ചില്ലെന്നും തന്റെ പ്രിയപ്പെട്ട വളർത്തുമൃഗമാണ് ലിയോയെന്നും ബ്രിഫ്ക്കാനി കുറിച്ചു. പിറന്നാൾ ആഘോഷത്തിന്റെ ആവേശത്തിൽ ചെയ്തതിന് ഇയാൾ ക്ഷമയും പറഞ്ഞിട്ടുണ്ട്.