ആ മിസോറാം ബാലനെ അഭിനന്ദിച്ച് സ്കൂളും; സോഷ്യൽ ചുമരിലും ഹീറോ; നിറകയ്യടി

രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയിലെ താരമാണ് മിസോറാമിലെ ഈ കൊച്ചുമിടുക്കൻ. കേട്ടവരെല്ലാം ആ കുഞ്ഞുമനസിന് നിറകയ്യടി നല്‍കിയപ്പോൾ നിഷ്കളങ്കമനസ് കണ്ടില്ലെന്നു നടിക്കാൻ അവൻ പഠിക്കുന്ന സ്കൂളിനുമായില്ല.

സാങ്ക എന്നയാളാണ് കഴിഞ്ഞ ദിവസം ഡെറക്ക് എന്ന കൊച്ചുമിടുക്കന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വാർത്ത മിസോറാം അതിർത്തിയും കടന്ന് വൈറലായതോടെ സ്കൂള്‍ അധികൃതരും ഡെറക്കിനെ അഭിനന്ദിച്ചു.

സൈക്കിൾ കയറിയിറങ്ങി; കോഴിക്കുഞ്ഞുമായി ആശുപത്രിയിലേക്ക്; കയ്യടി നേടി ഈ കുരുന്ന്

അറിയാതെ തന്റെ സൈക്കിളിന്റെ അടിയിൽ പെട്ട കോഴിക്കുഞ്ഞിനെ കയ്യിലെടുത്ത് ആകെയുണ്ടായിരുന്ന 10 രൂപയുമായി ആശുപത്രിയിലെത്തിയ ഡെറക്കിന്റെ ചിത്രം അവിടുത്തെ നേഴ്സ് ആണ് പകർത്തിയത്.

ഡെറക്കിന്റെ നിഷ്കളങ്കമുഖവും കുഞ്ഞുമുഖത്തെ ആശങ്കയും കുറ്റബോധവും വേദനയും കണ്ടവർ ആ നന്‍മ വാഴ്ത്തി. ഒരു കയ്യിൽ കോഴിക്കുഞ്ഞും മറ്റേ കയ്യിൽ പത്ത് രൂപയുമായി ആശുപത്രി അധികൃതരോട് സഹായിക്കണമെന്ന് അവന്‍ അഭ്യർത്ഥിച്ചു. നിരവധി ആളുകൾ ചിത്രം നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.