ചിലരുടെ ജീവിതത്തിലെ ഉള്ളുലയ്ക്കുന്ന അനുഭവങ്ങളും രോഗങ്ങളും ഉൾപ്പെടുത്തി ഫെയ്സ്ബുക്കിൽ ഒട്ടേറെ വിഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തരത്തിൽ സഹായം അഭ്യർഥിക്കുന്ന സാമൂഹികപ്രവർത്തകരുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. അക്കൂട്ടത്തിൽ ഒട്ടേറെ പേർക്ക് സഹായവുമായി എത്തിയ സുശാന്ത് നിലമ്പൂർ എന്ന സാമൂഹ്യപ്രവർത്തകന്റെ പുതിയ വെളിപ്പെടുത്തൽ നടുക്കത്തോടെയാണ് ഇപ്പോൾ സൈബർ ലോകം കേൾക്കുന്നത്.
കുറച്ച് ദിവസം മുൻപ് പ്രീതി എന്ന യുവതിയുടെ ജീവിതത്തിലെയും രോഗത്തിന്റേയും വിഷമങ്ങൾ സുശാന്ത് പങ്കുവച്ചിരുന്നു. ഇന്നലെ 42 ലക്ഷം രൂപ അക്കൗണ്ടിലെത്തിയതായും അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്നും വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ പുതിയ ആരോപണങ്ങളുമായി സുശാന്ത് രംഗത്തെത്തിയതോടെ സത്യമെന്തെന്ന് അറിയാതെ ലക്ഷങ്ങളടക്കം സഹായിച്ചവര്‍ പകപ്പിലായി. മാധ്യമസ്ഥാപനങ്ങളിലേക്ക് അടക്കം വിളിച്ച് ആളുകള്‍ സത്യാവസ്ഥ അന്വേഷിക്കുകയാണ്.
പ്രീതി അക്കൗണ്ടിൽ നിന്ന് മുൻപ് നാലുലക്ഷം രൂപ മുൻപ് പിൻവലിച്ചിരുന്നു. ഇൗ വിവരം അപ്പോൾ സുശാന്ത് അറിഞ്ഞിരുന്നില്ല. എന്നാൽ ഇതേ പറ്റി ചോദിച്ചപ്പോൾ ആ പണം മറ്റ് രോഗികൾക്കും കൊടുക്കാൻ തയാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇൗ തീരുമാനത്തിൽ നിന്നും പിൻമാറുകയും ചെയ്തു. പണം എത്തിയപ്പോൾ സ്വഭാവം മാറിയതായും സുശാന്ത് വെളിപ്പെടുത്തുന്നു. അക്കൗണ്ടിലൂടെ മാത്രമല്ല അല്ലാതെ ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും പ്രീതിക്ക് നേരിട്ട് പണം നൽകിയിട്ടുണ്ട്. മറ്റ് പല ഒാൺലൈൻ വാർത്തകളിൽ വേറെ അക്കൗണ്ട് നമ്പറുകളും കൊടുത്താതായും സുശാന്ത് ആരോപിക്കുന്നു. ഇത്തരത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് സുശാന്ത് ഉയർത്തുന്നത്. വിഡിയോ കാണാം.