മുകേഷ് അംബാനിയുടെ വാഹനപ്പടയിലേക്ക് ഇതാ ഒരു വമ്പൻ; വിലയിലും കാഴ്ചയിലും, വിഡിയോ

മുകേഷ് അംബാനിയുടെ വാഹന ശേഖരത്തിലേക്ക് പുതിയ ഒന്നുകൂടി. ബെന്‍സ് എസ് ഗാര്‍ഡും ബിഎംഡബ്ല്യു 7 സീരിസ് ഹൈസെക്യൂരിറ്റിയുമെല്ലാം ഉപയോഗിക്കുന്ന അംബാനിയുടെ ഗ്യാരേജിലെ ഏറ്റവും പുതിയ അതിഥിയാണ് ബെന്‍സ് എസ് ഗാര്‍ഡ്, അംബാനിയുടെ വാഹനശേഖരത്തിലെ ഏറ്റവും വില കൂടിയ വാഹനം. പൂര്‍ണ്ണമായും ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറിന് ഏകദേശം 10 കോടി രൂപ വില വരും.

ഇന്ത്യയില്‍ ഇസഡ് പ്ലസ് ക്യാറ്റഗറി സെക്യൂരിറ്റിയുള്ള അപൂര്‍വ്വം പൗരന്മാരില്‍ ഒരാളാണ് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായ മുകേഷ് അംബാനി. അംഗരക്ഷകരുടേയും അതിസുരക്ഷാ വാഹനങ്ങളുടേയും അകമ്പടിയോടെയാണ് അംബാനിയുടെ ഓരോ യാത്രകൾ.

വിആര്‍ 9 സുരക്ഷാസംവിധാനങ്ങളുള്ള കാറിന്റെ ബോഡി ബുള്ളറ്റ് പ്രൂഫാണ്. വെടിയുണ്ട, ബോംബ്, ഗ്രനേഡ്, മൈന്‍ തുടങ്ങിയ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ എസ് ഗാര്‍ഡ് ഫലപ്രഥമായി ചെറുക്കും. ആധുനിക ബാലിസ്റ്റിക് മിസൈല്‍ പ്രയോഗങ്ങള്‍ വരെ തടയാന്‍ ശേഷിയുണ്ട് എസ് ഗാര്‍ഡിന്റെ ബോഡിക്ക്.കൂടാതെ തീപിടിക്കാതിരിക്കാനും ഇന്ധനടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാനുമുള്ള സംവിധാനങ്ങളുമുണ്ട്. കാറിലെ റണ്‍ഫ്ലാറ്റ് ടയറുകള്‍ക്ക് പഞ്ചറായാലും 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ 30 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം