ജയരാജിന്റെ വില്ലൻ കൂട്ടുകൊമ്പ് വെട്ടിയൊതുക്കി; ആനപ്രേമികൾക്കു സന്തോഷം

തിരുവല്ല : കൂട്ടുകൊമ്പുമൂലം ദുരിതമനുഭവിച്ചിരുന്ന തിരുവല്ലയുടെ ഗജരാജൻ ജയരാജിന് കൊമ്പുമുറിച്ച് ചികിൽസ. ദേവസ്വം ബോർഡ് അധികൃതരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ആനയുടെ കൊമ്പ് മുറിച്ചത്. ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഗജവീരനെ ശ്രീവല്ലഭ ക്ഷേത്രവളപ്പിൽ തളച്ചിട്ടിട്ട് ഒരു വർഷത്തോളമായി. പരസ്പരം എതിർ ദിശയിലേക്ക് നീണ്ടുവളർന്ന കൊമ്പുകൾമൂലം ഭക്ഷണക്രമമടക്കം തെറ്റിയിരുന്നു

ക്ഷീണിതനായ ജയരാജനുവേണ്ടി ആനപ്രേമികൾ രംഗത്തെത്തിയതോടെയാണ് ബോർഡ് ഇടപെട്ടത്. പാപ്പാന്റെ നിർദേശമനുസരിച്ച് നല്ല കുട്ടിയായി കിടന്ന ജയരാജിന്റെ വലത്തേ കൊമ്പ് ഒരടിയോളം നീളത്തിൽ ആദ്യം മുറിച്ചുനീക്കി. രക്തം വരുന്നില്ലെന്ന് ഉറപ്പാക്കി ചെത്തിമിനുക്കി.  മുറിച്ചുമാറ്റിയ കഷ്ണങ്ങളുടെ അളവെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ റിപ്പോർട്ട് തയാറാക്കി.