അച്ഛൻ ഒാടിക്കുന്ന ബസിന്റെ വളയം പിടിച്ച് ആതിര; ആ കരളുറപ്പിന്റെ കഥ; വിഡിയോ

സ്വന്തമായി ബസോടിച്ച് വൈറലായി ആതിര. ഡ്രൈവറായ അച്ഛന്റെ ജോലിയോട് ചെറുപ്പം മുതലേ ഉള്ള സ്നേഹമാണ് ആതിരയ്ക്ക് ബസോടിക്കാൻ ധൈര്യംനൽകിയത്.

ഡ്രൈവർ ആയ കോട്ടയം കുമ്മനം സ്വദേശി മധുവിന്റെയും ഭാര്യ ബിന്ദുവിന്റേയും രണ്ടു മൂത്തയാളാണ് ആതിര. പഠനത്തോടൊപ്പം ഡ്രൈവിങ്ങും അറിഞ്ഞിരിക്കണം എന്ന പിതാവിന്റെ നിർബന്ധത്തിൽ 13 ആം വയസിലാണ് ഈ ആതിര ഡ്രൈവിംഗ് പഠിക്കുന്നത്. ആദ്യം കാറിലായിരുന്നു പരീക്ഷണം.

പിന്നീട് ആ ഇഷ്ടം കയ്യിൽ കിട്ടുന്ന ഏതു വാഹനവും ഓടിക്കുന്ന രീതിയിൽ വളർന്നു. 13 വയസിൽ നിന്നും ഇന്ന് 26 വയസെത്തിയപ്പോൾ കാറിൽ നിന്നും ബസ് വരെ എത്തി ആതിരയുടെ ആത്മ വിശ്വാസം. ആതിരയുടെ ഡ്രൈവിംഗ് മോഹങ്ങൾക്ക് ചിറക് വിരിച്ചുകൊടുത്തത് അച്ഛൻ മധു തന്നെയാണ്.

പഠനത്തോടൊപ്പം തന്റെ ഉള്ളിലെ ആഗ്രഹങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന ഭർത്താവ് അനീഷും കുഞ്ഞും അടങ്ങുന്ന കുടുംബത്തോടൊപ്പം കോട്ടയം കാരാപ്പുഴയിൽ കുടുബജീവിതം നയിക്കുകയാണ് ആതിര ഇപ്പോൾ.

വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് അതിരയ്ക്ക് അഭിനന്ദനമർപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 

കടപ്പാട് – ജിജോ ജോസഫ്, കോട്ടയം റൈഡേഴ്‌സ്