കച്ചവടം പൊടിപൊടിച്ചു; കൗതുകം ലേശം കൂടുതലാണെന്ന് കാഴ്ചക്കാർ; ചിരി, വിഡിയോ

കച്ചവടം നടക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നവരാണ് എല്ലാവരും. ചാനൽ ഷോകളിൽ ചുറ്റിക കൊണ്ട് തല്ലിയാലും പൊട്ടാത്ത മൊബൈൽ ഫോണും, വാഹനം കയറ്റിയിറക്കിയാലും പോറൽ പോലും ഏൽക്കാത്ത ഉൽപ്പന്നങ്ങളുടെ പരസ്യ വിഡിയോകൾ ഒട്ടേറെ സ്ഥിരം വരാറുണ്ട്. എന്നാൽ അത്തരത്തിൽ പ്ലാസ്റ്റിക്ക് പാത്രം വിൽക്കാൻ നോക്കിയാലോ? അത്തരത്തിൽ അബദ്ധം പറ്റുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

അന്യസംസ്ഥാനത്തൊഴിലാളിയുടെ ഒരു ചെറിയ പരീക്ഷണമാണ് നൈസായിട്ട് പാളിയത്. പ്ലാസ്റ്റിക് പാത്രം വിൽക്കാനെത്തിയ ഇയാൾ ഇതിന്റെ കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു. ശക്തിയായി ഇരു പാത്രങ്ങളും ഒന്നിലേറെ തവണ കൂട്ടിയിടിപ്പിച്ചാണ് വിശ്വാസം സ്വന്തമാക്കാൻ നോക്കിയത്. എന്നാൽ മൂന്നാമത്തെ അടിക്ക് തന്നെ പാത്രം തവിടുപൊടിയായി. ഇതോടെ കച്ചവടക്കാരും വല്ലാത്ത അവസ്ഥയിലായി. ക്ഷമിക്കണം കൗതുകം ലേശം കൂടുതലാണ് എന്ന കമന്റോടെ വിഡിയോ സോഷ്യൽ ലോകത്ത് പ്രചരിക്കുകയാണ്. വിഡിയോ കാണാം.